Today: 06 Jun 2020 GMT   Tell Your Friend
Advertisements
ഇറ്റലിയില്‍ ഒറ്റ ദിവസം ആയിരത്തോളം പേര്‍ മരിച്ചു
Photo #1 - Europe - Otta Nottathil - 28320202death
റോം: കൊറോണവൈറസ് ബാധ ഇറ്റലിയില്‍ വെള്ളിയാഴ്ച മാത്രം കവര്‍ന്നെടുത്തത് 969 പേരുടെ ജീവന്‍. ഒറ്റ ദിവസം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്.

അതേസമയം, പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്ന പ്രവണത രാജ്യത്ത് തുടരുകയാണ്. 7.4 ശതമാനം എന്ന നിരക്കിലാണ് വെള്ളിയാഴ്ച രോഗബാധ വര്‍ധിച്ചത്. വ്യാഴാഴ്ച ഇത് എട്ടു ശതമാനമായിരുന്നു.

ബ്രിട്ടനില്‍ വെള്ളിയാഴ്ച 181 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 759 ആയി. ഒറ്റ ദിവസം പുതിയതായി മൂവായിരം പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച 769 പേര്‍ മരിച്ചതോടെ സ്പെയ്നും ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ആകെ മരിച്ചവരുടെ എണ്ണം അയ്യായിരത്തിനടുത്തെത്തി. രോഗബാധിതരുടെ എണ്ണം 65,000 പിന്നിട്ടു.

സ്പെയ്നില്‍ മരണസംഖ്യ കുതിച്ചുയരുമ്പോഴും പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടാത്ത അവസ്ഥ ആയിട്ടുണ്ട്. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നു.
- dated 28 Mar 2020


Comments:
Keywords: Europe - Otta Nottathil - 28320202death Europe - Otta Nottathil - 28320202death,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
6620204who
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക: നയം മാറ്റി ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
6620201app
ഇറ്റലിയുടെ കൊറോണ ട്രേസിങ് ആപ്പ് തിങ്കളാഴ്ച മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
tabs_oicc_ireland
സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ടാബ്ലറ്റ് നല്‍കും ; ഐഓസി / ഒഐസിസി അയര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
5620208spain
സ്പാനിഷ് 'നോബല്‍' സമ്മാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
5620207spain
ഫ്രഞ്ച്, പോര്‍ച്ചുഗല്‍ അതിര്‍ത്തികള്‍ സ്പെയ്ന്‍ ഉടന്‍ തുറക്കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
5620206swiss
കൊറോണയ്ക്കെതിരായ വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കില്ലെന്ന് സ്വിസ് അധികൃതര്‍
തുടര്‍ന്നു വായിക്കുക
4620208travel
ജര്‍മനി യാത്രാ മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us