Today: 13 Aug 2020 GMT   Tell Your Friend
Advertisements
പുടിന് 2036 വരെ അധികാരത്തില്‍ തുടരാം
Photo #1 - Europe - Otta Nottathil - 3720201rus

മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന് 2036 വരെ അധികാരത്തില്‍ തുടരാം. ഇതിനു വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതിക്ക് ജനഹിത പരിശോധനയില്‍ അംഗീകാരം ലഭിച്ചു. ഹിതപരിശോധനയില്‍ പങ്കെടുത്തവരില്‍ 77.9 ശതമാനം പേരും ഭേദഗതിയെ അനുകൂലിച്ചു.

പ്രസിഡന്‍റ് പദവിയിലുള്ള കാലാവധി 2024ല്‍ അവസാനിക്കുന്ന പുടിന്, രണ്ടുതവണ കൂടി ഭരണത്തില്‍ തുടരാനാണ് ഇതുവഴി അവസരമൊരുങ്ങുന്നത്. പ്രസിഡന്‍റ് പദവി കാലവധിക്ക് പുറമെ, സ്വവര്‍ഗ വിവാഹം നിരോധിക്കുന്നതിനും ഭേദഗതി അംഗീകാരം നല്‍കി. യുക്രെയ്നില്‍ നിന്ന് റഷ്യയിലേക്ക് കൂട്ടിച്ചേര്‍ത്ത, ക്രിമിയ, ചെച്നിയ, വടക്കന്‍ കോകസസ്, ടുവ, സൈബീരിയ എന്നിവിടങ്ങളില്‍ വോട്ടിങ് ശതമാനം 90 ശതമാനത്തിന് മുകളിലാണെന്ന് തെരഞ്ഞടുപ്പ് കമീഷന്‍ അറിയിച്ചു. അതേസമയം, മൊത്തം വോട്ടിങ് ശതമാനം 65 ആണെന്നും കമീഷന്‍ അറിയിച്ചു.

ആറു വര്‍ഷ കാലാവധിയുള്ള പ്രസിഡന്‍റ് പദവിയില്‍ നിലവിലെ വ്യവസ്ഥയനുസരിച്ച് തുടര്‍ച്ചയായി രണ്ടു തവണയേ പ്രസിഡന്‍റാകാന്‍ കഴിയൂ. 20 വര്‍ഷമായി അധികാരത്തിലുള്ള പുടിന്‍ ഇടക്കാലത്ത് പ്രധാനമന്ത്രിയായാണ് ഈ വ്യവസ്ഥ മറികടന്നത്.

ജോസഫ് സ്റ്റാലിനു ശേഷം ഏറ്റവും കൂടുതല്‍ കാലം റഷ്യ ഭരിക്കുന്ന നേതാവാണ് പുടിന്‍. അതേസമയം, ഹിതപരിശോധന ഫലം "വന്‍ നുണ'യാണെന്ന് റഷ്യന്‍ ഭരണകൂടത്തിന്‍െറ വിമര്‍ശകനായ അലക്സി നവാല്‍നി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ നടന്നതായി സ്വതന്ത്ര നിരീക്ഷണ സംഘമായ ഗോളോസ് ആരോപിച്ചു. എതിരാളികള്‍ക്ക് മാധ്യമങ്ങളില്‍ പ്രചാരണം നടത്താനുള്ള അവസരം നിഷേധിച്ചതായും നിയമവിരുദ്ധമായ രൂപത്തിലാണ് ഇലക്രേ്ടാണിക് വോട്ടിങ് മെഷീന്‍ ഒരുക്കിയതെന്നും അവര്‍ ആരോപിച്ചു.
- dated 03 Jul 2020


Comments:
Keywords: Europe - Otta Nottathil - 3720201rus Europe - Otta Nottathil - 3720201rus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13820207youth
ആഗോള യുവത്വത്തില്‍ നാലിലൊന്നും കോവിഡിനെതിരായ പോരാട്ടത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
12820203covid
രണ്ടു കോടിയും കടന്ന് കോവിഡ് കണക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
12820205vaccine
റഷ്യയില്‍ നിന്ന് കോവിഡ് വാക്സിന്‍ ഓര്‍ഡര്‍ ചെയ്തത് 20 രാജ്യങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11820206vaccine
കൊറോണയ്ക്കെതിരേ റഷ്യന്‍ വാക്സിന്‍ തയാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11820205car
പാരിസില്‍ 2030 മുതല്‍ പെട്രോള്‍ കാറുകള്‍ക്ക് നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
11820204italy
സ്ത്രീകളെ തൊഴിലിടങ്ങളിലെത്തിക്കാന്‍ ഹൗസ് വൈഫ് ബോണസുമായി ഇറ്റലി
തുടര്‍ന്നു വായിക്കുക
11820203swiss
നാട്ടുകാരുടെ തൊഴിലവസരങ്ങള്‍ വിദേശികള്‍ തട്ടിയെടുക്കുന്നു: സ്വിസ് നേതാവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us