Today: 11 Apr 2021 GMT   Tell Your Friend
Advertisements
വൈറസിന്റെ പുതിയ വകഭേദത്തിനെതിരേയും ഫൈസര്‍ വാക്സിന്‍ ഫലപ്രദം
Photo #1 - Europe - Otta Nottathil - 9120212vaccine

വാഷിങ്ടണ്‍: ജനിതകമാറ്റം വന്ന കോവിഡ് വൈറസിനെതിരേയും ഫൈസര്‍ ~ ബയോണ്‍ടെക് വാക്സിന്‍ ഫലപ്രദമെന്ന് ഗവേഷകര്‍. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും വൈറസിന്റെ വകഭേദം അതിവേഗം വ്യാപിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

കൊറോണവൈറസിന്റെ പതിനഞ്ചോളം വകഭേദങ്ങള്‍ക്കെതിരേ ഫൈസര്‍വാക്സിന്‍ ഫലപ്രദമാണെന്ന് പ്രാഥമികപഠനത്തില്‍ കണ്ടെത്തിയതായി ഗവേഷകര്‍ അറിയിച്ചു. ഗാല്‍വെസ്ററണിലെ ടെക്സസ് യൂണിവേഴ്സിറ്റി മെഡിക്കല്‍ ബ്രാഞ്ചിലെ ഗവേഷകര്‍ ഫൈസറുമായി ചേര്‍ന്നാണ് പഠനം നടത്തിയത്.

കുത്തിവെപ്പെടുത്ത 20 പേരില്‍നിന്ന് രക്തസാംപിളുകള്‍ ശേഖരിച്ച് നടത്തിയ പരീക്ഷണത്തില്‍ ജനിതകമാറ്റം വന്ന കോവിഡ് വൈറസിനെതിരേ വാക്സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തി. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗവേഷകരുടെ കണ്ടെത്തല്‍ ആശ്വാസകരമാണെന്ന് ഫൈസര്‍ ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ. ഫിലിപ്പ് ഡോര്‍മിറ്റ്സര്‍ പ്രതികരിച്ചു.

വൈറസ് ജനിതക കോഡിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് വാക്സിന്‍ നിര്‍മിച്ചിരിക്കുന്നത്, ഇതില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താന്‍ സാധിക്കും. എന്നാല്‍ അത്തരമൊരു സാഹചര്യമിപ്പോള്‍ ഇല്ല. വൈറസ് മാറ്റങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് പഠനമെന്നും അദ്ദേഹം പറഞ്ഞു.
- dated 09 Jan 2021


Comments:
Keywords: Europe - Otta Nottathil - 9120212vaccine Europe - Otta Nottathil - 9120212vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
11420212covid
പാരീസ് റെസ്റററന്റില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച നൂറു പേര്‍ക്ക് പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
11420214ukraine
റഷ്യ ~ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം Recent or Hot News
തുടര്‍ന്നു വായിക്കുക
malayalee_sisters_named_roads_italy
കോവിഡ് പ്രതിരോധത്തില്‍ മലയാളി നേഴ്സ് കന്യാസ്ത്രികളുടെ പേര് റോഡുകള്‍ക്കു നല്‍കി ഇറ്റലിയുടെ ആദരം Recent or Hot News
തുടര്‍ന്നു വായിക്കുക
10420216norway
കോവിഡ് മാനദണ്ഡം ലംഘിച്ച നോര്‍വേ പ്രധാനമന്ത്രിക്ക് പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
10420213vaccine
ജോണ്‍സണ്‍സ് വാക്സിനും രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നതായി സംശയം Recent or Hot News
തുടര്‍ന്നു വായിക്കുക
10420217greta
ഗ്രെറ്റ കാലാവസ്ഥാ ഉച്ചകോടി ബഹിഷ്കരിക്കും
തുടര്‍ന്നു വായിക്കുക
9420212turkey
സോഫോഗേറ്റ്: യൂറോപ്യന്‍ യൂണിയനെ പഴിചാരി തുര്‍ക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us