നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തി എപ്പോള്‍ മരണപ്പെടുമെന്ന് ലൈഫ് എക്സപെക്ടന്‍സി കാല്‍കുലേറ്റര്‍ എഐ കൃത്യമായി പ്രവചിക്കുമെന്നാണ് വെബ്സൈറ്റിന്റെ അവകാശവാദം. വെബ്സൈറ്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ എല്ലാം നല്‍കിക്കഴിഞ്ഞാല്‍ മരണത്തീയതി ആലേഖനം ചെയ്തിട്ടുള്ള ശവക്കലറയുടെ ചിത്രം വെബ്സൈറ്റില്‍ തെളിയും. സൗജന്യ വെബ്സൈറ്റായ ഡെത്ത് ക്ളോക്ക് ഇതുവരെ 63 ദശലക്ഷം ആളുകളുടെ മരണത്തീയതി പ്രവചിച്ചിട്ടുള്ളതായാണ് അവകാശപ്പെടുന്നത്. എന്നാല്‍ പ്രവചനം വെറും തമാശയാണെന്ന ഡിസ്ക്ളെയ്മറോടുകൂടിയാണ് ഡെത്ത് ക്ളോക്ക് മരണ തീയതി പ്രവചിക്കുന്നതെന്നത് എന്നു കൂടി ശ്രദ്ധിക്കണം.

Comments: