യൂറോപ്പിന്റെ ആഹ്വാനം തള്ളി; ഇസ്രയേലിനു തിരിച്ചടി നല്‍കുമെന്ന് ഇറാന്‍

News Photo 1 - Europe - Otta Nottathil - haniyeh_iran_europe
ജറൂസലം: ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ ടെഹ്റാനില്‍ വച്ച് വധിച്ചതിന് ഇസ്രയേലിനു തിരിച്ചടി നല്‍കുക തന്നെ ചെയ്യുമെന്ന് ഇറാന്‍. സംയമനം പാലിക്കണമെന്നും തിരിച്ചടി അരുതെന്നുമുള്ള യൂറോപ്യന്‍ നേതാക്കളുടെ ആഹ്വാനം തള്ളിയാണ് ഇറാന്റെ പ്രതികരണം.

ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്ററാമര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലാണ് തിങ്കളാഴ്ച ഇറാനോട് സമാധാന ആഹ്വാനം നടത്തിയത്. എന്നാല്‍, തങ്ങളുടെ രാജ്യത്തു വച്ച് ഹനിയയെ വധിച്ചതിന് തിരിച്ചടി നല്‍കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നാണ് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ നിലപാട്. ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങളും അതിക്രമങ്ങളും തടയാന്‍ ഇത് ആവശ്യമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ററാമറുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ജൂലൈയിലാണ് ഇറാനിലെ പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു ടെഹ്റാനിലെത്തിയ ഹനിയ വധിക്കപ്പെട്ടത്. എന്നാല്‍, ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്രായേല്‍ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇതിനു പിന്നാലെ ലബനനില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ ഫുആദ് ശുക്റും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി മേഖലയില്‍ അമേരിക്ക സൈനിക വിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനിയും മേഖലയില്‍ വിന്യസിച്ച യു.എസ് ഇസ്രായേലിന് പ്രതിരോധമൊരുക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ തിരിച്ചടിയില്‍നിന്ന് വിട്ടുനില്‍ക്കാമെന്ന നിലപാടും ഇറാന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
- dated 14 Aug 2024

Comments:

Keywords: Europe - Otta Nottathil - haniyeh_iran_europe Europe - Otta Nottathil - haniyeh_iran_europe,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

EUZ_head_retires_choose_new_president_Nov_10_2026
യൂറോപ്പ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിര്‍ണ്ണായക മാറ്റം; ക്രിസ്ററിന്‍ ലഗാര്‍ഡ് പദവി ഒഴിയുന്നു; പുതിയ മേധാവിയെ ഈ വര്‍ഷാവസാനത്തോടെ തിരഞ്ഞെടുക്കാന്‍ ഇയു
thousands_of_migrants_flock_of_Canery_holiday_island_Nov_09_2026
യൂറോപ്പ് കാനറി ദ്വീപുകളില്‍ അഭയാര്‍ഥി പ്രവാഹം രൂക്ഷം; എല്‍ ഹിയേറോയില്‍ ദിവസങ്ങള്‍ക്കകം എത്തിയത് ആയിരക്കണക്കിന് ആളുകള്‍; അതീവ ഗുരുതരമെന്ന് അധികൃതര്‍
krakow_shooting_suspect_dies_of_injuries_Nov_09_2026
യൂറോപ്പ് പോളണ്ടിലെ ക്രാക്കോവ് വെടിവയ്പ്പ്; പ്രധാന പ്രതി ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു ; കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി ഉയര്‍ന്നു
Hungery_ex_PM_V_Orban_brother_arrested_regarding_human_trafficing_Nov_09_2026
യൂറോപ്പ് ഹംഗറിയില്‍ രാഷ്ട്രീയ ഭൂകമ്പം; മുന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ സഹോദരന്‍ മനുഷ്യക്കടത്ത് കേസില്‍ അറസ്ററില്‍
poland_shooting_24_year_convict_Nov_08_2026
യൂറോപ്പ് പോളണ്ടിനെ ഞെട്ടിച്ച ക്രൂരത ; ക്രാക്കോവിലും കുടുംബത്തിലും രക്തം ചിന്തിച്ച് 24~കാരന്‍; മാതാപിതാക്കളും സഹോദരിയും അടക്കം നാലുപേരെ വകവരുത്തി
shooting_poland_crakow_5_dead_Nov_07_2026
യൂറോപ്പ് പോളണ്ടിനെ നടുക്കി വെടിവയ്പ്പ്; പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ക്രാക്കോവില്‍ ആറു പേര്‍ കൊല്ലപ്പെട്ടു; രാജ്യത്ത് സുരക്ഷ ശക്തമാക്കി
president_israel_invites_gadi_eisenkot_to_form_govt_nov_07_2026
യൂറോപ്പ് ഇസ്രായേലില്‍ നിര്‍ണ്ണായക രാഷ്ട്രീയ മാറ്റം; ബെഞ്ചമിന്‍ നെതന്യാരുവിന് തിരിച്ചടി നല്‍കി ഗാഡി ഐസന്‍കോട്ടിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച് പ്രസിഡന്റ്