ഇനി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്

News Photo 1 - Europe - Otta Nottathil - mar_koovakkad_cardinal_pope
വത്തിക്കാന്‍ സിറ്റി: ഭാരത കത്തോലിക്കാ സഭാ ചരിത്രത്തില്‍ തിളക്കമുള്ള അധ്യായം എഴുതിച്ചേര്‍ത്ത് ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തി. സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ മാര്‍ കൂവക്കാട് ഉള്‍പ്പെടെ 21 പേരെയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.

ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 8.30 ഓടെ തുടങ്ങിയ ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. സീറോ മലബാര്‍ പാരമ്പര്യമുള്ള സ്ഥാന ചിഹ്നങ്ങളാണു മാര്‍ കൂവക്കാടിനെ അണിയിച്ചത്. കറുപ്പും ചുവപ്പും നിറമുള്ള തലപ്പാവാണ് അദ്ദേഹത്തിനു നല്‍കിയത്.

നേരത്തേ, പുതിയ മെത്രാന്‍മാര്‍ പ്രദക്ഷിണമായി സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലെത്തി. പുതിയ കര്‍ദിനാള്‍മാരില്‍ ഒരാള്‍ മാര്‍പാപ്പയെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചു. "ലോകത്തിന്‍റെ പ്രശ്നങ്ങളില്‍ മനസ്സ് വിഷമിക്കുന്നവരാകണമെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. വാതിലടയ്ക്കരുത്. ഒളിക്കരുത്. ലോകത്തോടൊപ്പം നടക്കണം. കണ്ണീരൊപ്പാന്‍ സഭയുണ്ടായിരിക്കണം.' ലോകത്തിന്‍റെ വഴികളിലാണ് സഭയുള്ളത്. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് സഭയുടെ ദൗത്യം. വ്യത്യസ്ത സംസ്കാരം ഉള്ള ലോകത്ത് എല്ലാവരേയും സ്നേഹിക്കുന്ന ഉള്‍ക്കൊള്ളുന്ന മനോഭാവം കര്‍ദിനാള്‍മാര്‍ക്കുണ്ടാകണം.

ദൈവത്തിന് എളിമയോടെ ഹൃദയം സമര്‍പ്പിക്കാന്‍ കര്‍ദിനാള്‍മാരോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. കര്‍ദിനാള്‍മാരെ മാര്‍പാപ്പ ചുവന്ന തൊപ്പിയും സ്ഥാനിക ചിഹ്നങ്ങളും അണിയിച്ചു. സഭയോടുള്ള വിശ്വാസവും കൂറും പ്രഖ്യാപിക്കുന്ന സത്യപ്രതിജ്ഞ ഏറ്റുച്ചൊല്ലിയ ശേഷമാണ് സ്ഥാന ചിഹ്നങ്ങള്‍ ധരിപ്പിച്ചത്. കര്‍ദിനാള്‍മാര്‍ വിശ്വാസ പ്രമാണം ഏറ്റുചൊല്ലി. ഒന്നര മണിക്കൂറോളം ചടങ്ങുകള്‍ നീണ്ടു.

ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്‍റെ കര്‍ദിനാള്‍ സ്ഥാനാരോഹണം ഇന്ത്യയ്ക്ക് അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദേശത്തില്‍ പറഞ്ഞു. ചടങ്ങിന് മുന്നോടിയായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഇന്ത്യയുടെ ആശംസകള്‍ അറിയിച്ച സംഘം മാര്‍ ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാളായി ഉയര്‍ത്തിയതില്‍ നന്ദിയും അറിയിച്ചു. ഇന്ത്യ സന്ദര്‍ശിക്കണമെന്ന ആവശ്യം മാര്‍പാപ്പയെ അറിയിച്ചതായി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

സ്ഥാനാരോഹണത്തിന് മുന്‍പേ മാര്‍പാപ്പയെ കണ്ട് നിയുക്ത കര്‍ദിനാളിന്‍റെ കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചു. വൈദികനായിരിക്കെ നേരിട്ടു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇന്ത്യയില്‍നിന്നുള്ള ആദ്യ പുരോഹിതനാണ് ചങ്ങനാശേരി അതിരൂപതാംഗമായ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് (51).
- dated 08 Dec 2024

Comments:

Keywords: Europe - Otta Nottathil - mar_koovakkad_cardinal_pope Europe - Otta Nottathil - mar_koovakkad_cardinal_pope,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ryair_new_baggage_rules_nov_10_2026_oct_31_2026
യൂറോപ്പ് റയാനെയര്‍ ലഗേജ് ചെക്ക്~ഇന്‍ നിയമങ്ങളില്‍ മാറ്റം: നവംബര്‍ 10 മുതല്‍ കര്‍ശന നിര്‍ദ്ദേശവുമായി അധികൃതര്‍
syro_malabar_appostolic_visitator_10_years_celebrations_oct_31_2026
യൂറോപ്പ് യൂറോപ്പിലെ സീറോമലബാര്‍ അപ്പസ്തോലിക് വിസിറ്റേഷന്റെ ദശവത്സരാഘോഷത്തിന് റോമില്‍ തുടക്കമായി ; മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും
pope_leo_XIV_voted_in_US_by_election_by_post_oct_30_2026
യൂറോപ്പ് ചരിത്രത്തില്‍ ആദ്യമായി വോട്ട് ചെയ്ത് മാര്‍പാപ്പ ; യു.എസ് തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി പാപ്പ ലിയോ പതിനാലാമന്‍; ട്രംപുമായി തുറന്ന പോര്
train_accident_spain_death_toll_68_oct_29_2026
യൂറോപ്പ് സ്പെയിന്‍ റെയില്‍വേ ദുരന്തം: വന്‍ ദുരന്തത്തിലേക്ക് നയിച്ചത് കണ്‍ട്രോള്‍ റൂമിന്റെ ഗുരുതര വീഴ്ചയെന്ന് വെളിപ്പെടുത്തല്‍; മരണസംഖ്യ 68 ആയി
eu_countries_block_canada_associate_membership_plan_oct_29_2026
യൂറോപ്പ് കാനഡയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ 'അസോസിയേറ്റ് അംഗത്വം' നല്‍കാനുള്ള നീക്കം തടഞ്ഞ് ജര്‍മ്മനിയും മറ്റ് അംഗരാജ്യങ്ങളും
death_rate_toll_64_train_accident_spain_oct_28_2026_follow_up
യൂറോപ്പ് സ്പെയിനില്‍ രാജ്യത്തെ നടുക്കിയ വന്‍ റെയില്‍വേ ദുരന്തത്തില്‍ മരണം 64 ആയി ഉയര്‍ന്നു
train_accident_spain_40_peoples_died_oct_28_2026_
യൂറോപ്പ് ദാരുണമായ സംഭവം: സ്പെയിനില്‍ വന്‍ റെയില്‍ ദുരന്തം; രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40~ലധികം മരണം!