യുക്രെയ്നിലും സുഡാനിലും മധ്യേഷ്യയിലും അടക്കം യുദ്ധകലുഷിതമായ സമകാലിക ലോകക്രമം കൂടി പരിഗണിച്ചാണ് ഇങ്ങനെയൊരു വിഭാഗത്തില്‍ പുരസ്കാരം നല്‍കാന്‍ നൊബേല്‍ സമിതി തീരുമാനിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആണവായുധം പ്രയോഗിക്കുന്നതിനെതിരായ പൊതുവികാരം ഇപ്പോഴത്തെ സാഹചര്യത്തില്‍ സമ്മര്‍ദം നേരിടുന്നുണ്ടെന്ന് നോര്‍വീജിയന്‍ നൊബേല്‍ സമിതി അധ്യക്ഷന്‍ യര്‍ഗന്‍ വാറ്റ്നി ൈ്രഫഡ്നിസ് അഭിപ്രായപ്പെടുകയും ചെയ്തു.
''ആണവാക്രമണത്തെ അതിജീവിച്ചവര്‍ കൊടിയ വേദനകളും വേദനിപ്പിക്കുന്ന ഓര്‍മകളും അവഗണിച്ചാണ് സമാധാനത്തിനായുള്ള ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്. അവരെ ആദരിക്കാനാണ് നൊബേല്‍ സമിതി ആഗ്രഹിക്കുന്നത്'', ൈ്രഫഡ്നിസ് വ്യക്തമാക്കി.
1995, 2017 വര്‍ഷങ്ങളിലും ആണവായുധങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് സമാധാന നൊബേല്‍ ലഭിച്ചിട്ടുണ്ട്. ലോക സമാധാനം താറുമാറായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം സമാധാന നൊബേല്‍ ആര്‍ക്കും നല്‍കേണ്ടെന്ന് സമിതി തീരുമാനിക്കുമെന്നു നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
പത്ത് ലക്ഷം യുഎസ് ഡോളറാണ് ഓരോ നൊബേല്‍ പുരസ്കാരത്തിനും ലഭിക്കുന്നത്. സ്വീഡനിലെ സ്റേറാക്ക്ഹോമില്‍ പ്രഖ്യാപിക്കുന്ന മറ്റു നൊബേല്‍ പുരസ്കാരങ്ങളില്‍നിന്ന് വ്യത്യസ്തമായി സമാധാന നൊബേല്‍ നോര്‍വേയിലെ ഓസ്ളേയിലാണ് പ്രഖ്യാപിക്കുന്നത്.
തിങ്കളാഴ്ച പ്രഖ്യാപിക്കുന്ന സാമ്പത്തിക നൊബേലോടെ ഇത്തവണത്തെ നൊബേല്‍ പുരസ്കാര സീസണ്‍ അവസാനിക്കും. ഫിസിയോളജി ആന്‍ഡ് മെഡിസിന്‍ (വൈദ്യശാസ്ത്രം), ഫിസിക്സ്, കെമിസ്ട്രി, സാഹിത്യം, സമാധാനം എന്നിവയാണ് ആല്‍ഫ്രഡ് നൊബേല്‍ തന്‍റെ വില്‍പത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പുരസ്കാരങ്ങള്‍. അദ്ദേഹത്തിന്‍റെ സ്മരണയില്‍ നല്‍കുന്ന പുരസ്കാരമാണ് സാമ്പത്തിക നൊബേല്‍.

Comments: