ഇതിനിടെ, ഒരു വാര്‍ത്താ പരിപാടിക്കിടെ സിയോള്‍ റെയില്‍വേ സ്റേറഷനില്‍ കിം ജോങ് ഉന്നും വ്ലാഡിമിര്‍ പുടിനും ഒരു ടിവി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം ഉത്തര കൊറിയ ഏകദേശം 10,000~12,000ത്തിനുമിടയില്‍ സൈനികരെയാണ് റഷ്യയിലേക്ക് അയച്ചതെന്ന് യുഎസ്, ദക്ഷിണ കൊറിയ, യുക്രെയ്ന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്നാല്‍, തിങ്കളാഴ്ച വരെ ഉത്തര കൊറിയ റഷ്യയിലേക്കുള്ള തങ്ങളുടെ സൈനിക വിന്യാസം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല. കൊല്ലപ്പെട്ടതോ പരിക്കേറ്റതോ ആയ ഉത്തര കൊറിയക്കാരുടെ എണ്ണം 4000 ആണെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് വോലോദിമിര്‍ സെലന്‍സ്കി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അമെരിക്കന്‍ കണക്കുകള്‍ പ്രകാരം ഇത് കേവലം 1200 മാത്രമാണ്.
ഉത്തര കൊറിയന്‍ സൈനികര്‍ അച്ചടക്കമുള്ളവരും മികച്ച പരിശീലനം നേടിയവരുമാണ്. എന്നാല്‍, യുദ്ധ പരിചയക്കുറവും റഷ്യന്‍ ~ യുക്രെയ്നിയന്‍ ഭൂപ്രകൃതിയുമായുള്ള അപരിചിതത്വവും മൂലം ഈ യുദ്ധക്കളങ്ങളിലെ ഡ്രോണ്‍, പീരങ്കി ആക്രമണങ്ങളില്‍ അവര്‍ അതിവേഗം ഇരകള്‍ ആക്കപ്പെടുന്നു എന്നാണ് യുദ്ധ നിരീക്ഷക മതം.
എന്നാലും ഉത്തര കൊറിയക്കാര്‍ കൂടുതല്‍ യുദ്ധ പരിചയം നേടുന്നതിനാലും കുര്‍സ്കിനായുള്ള യുദ്ധത്തിലേക്ക് നിരവധി സൈനികരെ അയച്ച് യുക്രെയ്നെ കീഴടക്കാനുള്ള റഷ്യയുടെ തന്ത്രത്തില്‍ അവര്‍ നിര്‍ണായക ഘടകമാണെന്നുമാണ് യുക്രെയ്ന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഉത്തര കൊറിയന്‍ സൈനികരെ വിലയിരുത്തുന്നത്.

Comments: