
1282 വര്‍ഷത്തിനുശേഷം ആദ്യമായിട്ടാണ് പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് യൂറോപ്പിനു പുറത്തുനിന്ന്, ലാറ്റിനമേരിക്കയില്‍ നിന്ന് ആദ്യമായി മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നത്.
ഈശോസഭയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് കോണ്‍ക്ളേവിലൂടെ ഫ്രാന്‍സിസ് പാപ്പയെ തെരഞ്ഞെടുത്തത്.
88 കാരനായ മാര്‍പാപ്പ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നിമോണിയ ബാധിതനായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി വത്തിക്കാന്‍ അറിയിച്ചു.

Comments: