
നായ്ക്കളെ വിഷം കൊടുത്തും വെടിവെച്ചും കൊല്ലുകയാണ് ചെയ്യുന്നത്. മൃഗസംരക്ഷണ സംഘടനകളും ആക്ടിവിസ്ററുകളും ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉന്നയിക്കുന്നത്. ക്രൂരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഇക്കാര്യത്തില്‍ ഫിഫ ഇടപെടണമെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകനായ ജാനെ ഗോഡാല്‍ പറഞ്ഞു.
ഫിഫക്കയച്ച തുറന്ന കത്തില്‍ ലോകകപ്പ് നടത്തുന്നതില്‍ നിന്നും മൊറോക്കോയെ ഒഴിവാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിയമം മൂലം തെരുവ് നായ്ക്കളെ കൊല്ലുന്നതിന് മൊറോക്കോയില്‍ നിരോധിച്ചിട്ടു?ണ്ടെങ്കിലും പലപ്പോഴും ഈ നിയമങ്ങളൊന്നും പാലിക്കപ്പെടാറില്ല. ഫിഫ ഇതുസംബന്ധിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. വിഷയത്തില്‍ ഫിഫ നിരീക്ഷണം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

Comments: