Today: 04 Jul 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ഗ്രേഡ് പെരുപ്പം കുട്ടികള്‍ക്ക് പ്രതിസന്ധിയാകുന്നു
Photo #1 - Germany - Education - german_grade_inflation
ബര്‍ലിന്‍: ജര്‍മന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗ്രേഡ് ഇന്‍ഫ്ളേഷന്‍ എന്ന പ്രതിഭാസം അധികൃതര്‍ക്കു മുന്നില്‍ പുതിയ പ്രതിസന്ധിയാകുന്നു. വളരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ഗ്രേഡുകള്‍ നേടുന്നതാണ് ഈ പ്രശ്നത്തിനു കാരണം.

ഇപ്പോഴത്തെ സാഹചര്യത്തില്‍ എണ്‍പതു ശതമാനം വിദ്യാര്‍ഥികളും പ്രധാന രണ്ടു ഗ്രേഡുകളിലൊന്ന് സ്വന്തമാക്കുന്നുണ്ടെന്നാണ് കണക്ക്. 2001ല്‍ ഇവര്‍ എഴുപതു ശതമാനം മാത്രമായിരുന്നു. ഈ രീതിയില്‍ ഗ്രേഡുകള്‍ കൂടുന്നത് വിദ്യാര്‍ഥികളുടെ കഴിവിനെയോ നേട്ടത്തെയോ ഒരു തരത്തിലും പ്രതിഫലിപ്പിക്കുന്നില്ല എന്നതാണ് ഇതിനുള്ളിലെ പ്രതിസന്ധി.

96 ശതമാനം പേരും ജയിക്കുന്ന പരീക്ഷയില്‍ 80 ശതമാനം പേര്‍ക്കൊപ്പം ഗുഡ് അല്ലെങ്കില്‍ വെരി ഗുഡ് ഗ്രേഡ് നേടിയിട്ട് എന്തു മെച്ചം എന്നു വിദ്യാര്‍ഥികള്‍ക്കു പോലും തോന്നുന്ന അവസ്ഥയുണ്ട്. എല്ലാവരുടെയും അക്കാഡമിക് നിലവാരം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍ വിദ്യാഭ്യാസത്തിലോ ജോലി സാധ്യതകളിലോ ഇതുകൊണ്ട് പ്രത്യേകിച്ച് മെച്ചമൊന്നും ഉണ്ടാകുന്നതുമില്ല.

ആര്‍ട്ട് ആന്‍ഡ് ഹിസ്റററിയില്‍ 96 ശതമാനം പേര്‍ക്കും സോഷ്യല്‍ സയന്‍സില്‍ 89 ശതമാനം പേര്‍ക്കും ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിക്കുന്നുണ്ട്. പരമാവധി വിദ്യാര്‍ഥികളെ യൂണിവേഴ്സിറ്റികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയക്കാര്‍ ചെലുത്തുന്ന സ്വാധീനവും ഈ ഉന്നത നിലവാരം തോന്നിപ്പിക്കുന്ന ഫലങ്ങളില്‍ പ്രകടമാണ്.
- dated 20 Dec 2012


Comments:
Keywords: Germany - Education - german_grade_inflation Germany - Education - german_grade_inflation,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16620201aid
കൊറോണ പ്രതിസന്ധി: എല്ലാ വിദ്യാര്‍ഥികള്‍ക്കും 500 യൂറോ സര്‍ക്കാര്‍ സഹായം
തുടര്‍ന്നു വായിക്കുക
6620206loan
ജര്‍മനിയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പലിശരഹിത വായ്പ
തുടര്‍ന്നു വായിക്കുക
29420202school
ജര്‍മന്‍ വിദ്യാര്‍ഥികള്‍ വേനലവധിക്കു മുന്‍പ് സ്കൂളുകളില്‍ തിരിച്ചെത്തണം
തുടര്‍ന്നു വായിക്കുക
13120192turkey
ടര്‍ക്കിഷ് സ്കൂളുകള്‍ ആരംഭിക്കാനുള്ള നീക്കം ജര്‍മനിയില്‍ വിവാദമാകുന്നു
തുടര്‍ന്നു വായിക്കുക
10120199visa
വിദേശ വിദ്യാര്‍ഥികള്‍ക്ക് ജര്‍മന്‍ വിസ ലഭിക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പ്
തുടര്‍ന്നു വായിക്കുക
181220196avademic
വിദേശ വിദഗ്ധര്‍ക്ക് ജര്‍മനിയില്‍ യോഗ്യതയ്ക്കനുസരിച്ച് അവസരം ലഭിക്കുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്
തുടര്‍ന്നു വായിക്കുക
231120199german
പഠിക്കാന്‍ ആളില്ല; ഡാനിഷ് യൂണിവേഴ്സിറ്റി ജര്‍മന്‍ കോഴ്സ് നിര്‍ത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us