Today: 23 Sep 2020 GMT   Tell Your Friend
Advertisements
ജര്‍മനിക്കാര്‍ കൈയില്‍ കൊണ്ടു നടക്കുന്നത് ശരാശരി 1364 യൂറോ
Photo #1 - Germany - Finance - 28720202cash

ബര്‍ലിന്‍: കാര്‍ഡ് ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുന്നതിനും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ നടത്തുന്നതിനും ഏറ്റവും കൂടുതല്‍ വിമുഖതയുള്ള ആധുനിക ജനതകളിലൊന്നാണ് ജര്‍മനിയിലേത്ത്. അവര്‍ക്കിപ്പോഴും മറ്റു മിക്ക രാജ്യങ്ങളിലേതിനെയും അപേക്ഷിച്ച് കറന്‍സി നോട്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളോടു തന്നെയാണ് പ്രിയം.

ഒരു ജര്‍മനിക്കാരന്റെ കൈയില്‍ എപ്പോഴും ശരാശരി 1364 യൂറോ ക്യാഷായി തന്നെ കാണുമെന്നാണ് ഇപ്പോള്‍ ഒരു പഠനത്തില്‍ വ്യക്തമാകുന്നത്. ഇതില്‍ 107 യൂറോ പഴ്സില്‍ തന്നെയുണ്ടാകും. ബാങ്ക് സേഫ് ഡെപ്പോസിറ്റി ബോക്സുകളില്‍ ബാക്കി 1364 യൂറോയും.

സ്വയം തൊഴില്‍ ചെയ്യുന്നവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഉയര്‍ന്ന വരുമാനമുള്ളവര്‍ എന്നിവരാണ് കൂടുതല്‍ പണം കറന്‍സിയായി സൂക്ഷിക്കുന്നത്. യുവതലമുറ കറന്‍സിയായി സൂക്ഷിക്കാന്‍ അധികം താത്പര്യം കാണിക്കുന്നില്ല. അവര്‍ക്കത് അത്ര സുലഭമല്ലാത്തതും അതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബാങ്കില്‍ ഇട്ടാല്‍ കാര്യമായി പലിശ കിട്ടുന്നില്ല എന്നത് പലരെയും ബാങ്ക് നിക്ഷേപങ്ങളോട് വിമുഖരാക്കുന്നു. രാജ്യത്ത് ഇപ്പോഴും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകളാണ് എന്നതും ഒരു കാരണമാണ്.

കാര്‍ഡുകളോ ഓണ്‍ലൈന്‍ രീതിയോ അവലംബിച്ചാല്‍ സുരക്ഷിതമായിരിക്കുമോ എന്ന ആശങ്ക കാരണമാണ് വലിയൊരു വിഭാഗം അത്തരം രീതികളിലേക്ക് മാറാത്തതെന്നും പഠനത്തിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നു.
- dated 28 Jul 2020


Comments:
Keywords: Germany - Finance - 28720202cash Germany - Finance - 28720202cash,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21920201bank
സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളില്‍ മുന്നില്‍ ഡ്യൂഷെ ബാങ്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
19920205budget
ജര്‍മനി വീണ്ടും കടമെടുക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
19920203card
ജര്‍മനിയില്‍ കാര്‍ഡ് പേയ്മെന്റിനോട് പ്രിയമേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16920205card
ജര്‍മനിയിലെ കറന്‍സി സംസ്കാരം തിരുത്തി കോവിഡ്
തുടര്‍ന്നു വായിക്കുക
15920206daimler
മലിനീകരണ തട്ടിപ്പ്: യുഎസില്‍ ഡെയിംലര്‍ 1.5 ബില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും
തുടര്‍ന്നു വായിക്കുക
13920202pork
ജര്‍മനിയില്‍നിന്നുള്ള പോര്‍ക്ക് ഇറക്കുമതി ചൈന നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
13920206rent
ജര്‍മനിയില്‍ വീട് വാങ്ങുന്നതോ വാടകയ്ക്കെടുക്കുന്നതോ ലാഭകരം?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us