Today: 18 Oct 2019 GMT   Tell Your Friend
Advertisements
മ്യൂണിച്ചില്‍ അഞ്ചാം പനി മുന്നറിയിപ്പ്
Photo #1 - Germany - Otta Nottathil - 16920193measles

മ്യൂണിച്ച്: അഞ്ചാം പനി ബാധിച്ച ഒരാള്‍ മെയ്ന്‍സില്‍ നിന്ന് ബസില്‍ മ്യൂണിച്ചിലെത്തിയെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഫ്ലിക്ബസിലാണ് ഇയാള്‍ യാത്ര ചെയ്തത്. അടുത്ത ദിവസമാണ് അഞ്ചാം പനി ബാധ സ്ഥികിരീകരിക്കുന്നത്. ഈ ബസില്‍ ഇയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്നവരെ നിരീക്ഷിച്ചു വരുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ബസില്‍ നിന്നിറങ്ങിയ ശേഷം ഇയാള്‍ ബേയ്റീഷെ ഓബര്‍ലോന്‍ഡ്ബാന്‍ ട്രാന്‍സ്പോര്‍ട്ടില്‍ ടെഗേണ്‍സീ നഗരത്തിലേക്കാണു പോയതെന്നും വ്യക്തമായിട്ടുണ്ട്. ഈ സമയത്തും ഇയാളുമായി ഏതെങ്കിലും തരത്തില്‍ ഇടപെട്ടിട്ടുള്ളവര്‍ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.

ഇയാളിപ്പോള്‍ ചികിത്സയിലാണ്. ഇയാളുമൊത്ത് യാത്ര ചെയ്തിരുന്നു എന്നു തിരിച്ചറിയുന്നവര്‍ മീസ്ബാച്ച് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശം.
- dated 16 Sep 2019


Comments:
Keywords: Germany - Otta Nottathil - 16920193measles Germany - Otta Nottathil - 16920193measles,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us