Today: 19 Aug 2022 GMT   Tell Your Friend
Advertisements
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി യുഎയിലേയ്ക്ക് പോയി
Photo #1 - Germany - Otta Nottathil - 28620224modi
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇയിലേക്കു പോയി. ജി7 ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നതിനാണ് അദ്ദേഹം ജര്‍മനിയിലെത്തിയത്. ഉച്ചകോടിക്കിടെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തി.

യു.എ.ഇയില്‍ അദ്ദേഹം മുന്‍ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ വിയോഗത്തില്‍ അനുശോചനം അര്‍പ്പിക്കുന്നതിനൊപ്പം പുതിയ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്യും. പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ല.

ഇന്ത്യ~യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ യാഥാര്‍ഥ്യമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രതീക്ഷയോടെയാണ് പ്രവാസലോകം കാണുന്നത്. നാലാം തവണയാണ് മോദി യു.എ.ഇ സന്ദര്‍ശിക്കുന്നത്.

ബവേറിയിലെ ഷ്ളോസ് എല്‍മൗവില്‍ ജര്‍മ്മന്‍ പ്രസിഡന്‍സിക്ക് കീഴിലാണ് ജി 7 ഉച്ചകോടി നടന്നത്. ജി7 ഗ്രൂപ്പില്‍ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റേററ്റ്സ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.ആതിഥേയ രാജ്യത്തിന് മറ്റ് രാജ്യങ്ങളെ ക്ഷണിക്കാന്‍ കഴിയുമെന്നതിനാല്‍ ഉച്ചകോടിയിലേയ്ക്ക് സുപ്രധാന വിഷയങ്ങളില്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയെ കൂടാതെ, ജര്‍മ്മനി അര്‍ജന്റീന, ഇന്തോനേഷ്യ, സെനഗല്‍, ദക്ഷിണാഫ്രിക്ക എന്നിവയെയും ക്ഷണിച്ചു.

നിലവില്‍ നടക്കുന്ന ഉൈ്രകന്‍ സംഘര്‍ഷം, ആഗോള ഊര്‍ജ പ്രതിസന്ധി, ആഗോള ഭക്ഷ്യ പ്രതിസന്ധി, ഇന്തോ~പസഫിക് മേഖലയിലെ സുരക്ഷ, ബീജിംഗ്, തീവ്രവാദ വിരുദ്ധ പോരാട്ടം എന്നിവയായിരുന്നു ജി 7 ഉച്ചകോടിയുടെ അജണ്ടകള്‍.
- dated 28 Jun 2022


Comments:
Keywords: Germany - Otta Nottathil - 28620224modi Germany - Otta Nottathil - 28620224modi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
global_malayalee_federation_media_award_2022_Jose_Kumpiluvelil
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ 2022 ലെ മാദ്ധ്യമ പുരസ്കാരം ജോസ് കുമ്പിളുവേലിയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_samajam_onam_aug_27_2022
കൊളോണില്‍ തിരുവോണമഹോല്‍സവം ഓഗസ്ററ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
gas_vat_reduced_bis_2024_march_31
ജര്‍മനിയില്‍ ഗ്യാസിന്റെ വാറ്റ് നികുതി 7 % ആയി കുറച്ചു ; 2024 മാര്‍ച്ച് 31 വരെ Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ വര്‍ണ്ണ വിവേചനം കൂടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16820221vaccine
ജര്‍മനിയില്‍ കോവിഡ് വാക്സിന്റെ നാലാം ഡോസിന് ശുപാര്‍ശ വരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
gas_levy_germany
ജര്‍മനിയിലെ ഗ്യാസ് ലെവി പ്രഖ്യാപിച്ചു ; പ്രതിവര്‍ഷം 484 യൂറോ കൂടുതല്‍
തുടര്‍ന്നു വായിക്കുക
16820222gas
ഗ്യാസ് ഉപയോക്താക്കള്‍ക്ക് 2.419 സെന്റ് സര്‍ചാര്‍ജ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us