Today: 11 Aug 2022 GMT   Tell Your Friend
Advertisements
എയര്‍പോര്‍ട്ട് ജോലിക്ക് ജര്‍മനി വിദേശികളെ റിക്രൂട്ട് ചെയ്യുന്നു
Photo #1 - Germany - Otta Nottathil - 28620227airport
ബര്‍ലിന്‍: ജര്‍മനിയിലെ എയര്‍പോര്‍ട്ടുകളില്‍ ഉണ്ടാവുന്ന അരാജകത്വം ലഘൂകരിക്കാന്‍ ജര്‍മ്മനി വിവിധ ജോലികള്‍ക്കായി വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ജീവനക്കാരുടെ ക്ഷാമം കടുത്ത പ്രതിസന്ധിയായി തുടരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം.

തിരക്ക് കൂടുതലുള്ള സമയത്തേക്ക് താത്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. നീണ്ട ക്യൂ, ലഗേജ് പ്രശ്നങ്ങള്‍, ക്യാന്‍സല്‍ ചെയ്ത വിമാനങ്ങള്‍ ~ ആഴ്ചകളായി ജര്‍മ്മന്‍ വിമാനത്താവളങ്ങളില്‍ ഇത്തരമൊരു രംഗങ്ങള്‍ ഉണ്ടാകുന്നത് പ്രധാനമായും ജീവനക്കാരുടെ കുറവുകൊണ്ടാണ്.
അതുകൊണ്ടുതന്നെ ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് വിദേശത്ത് നിന്ന് താത്കാലിക തൊഴിലാളികളെയാണ് റിക്രൂട്ട് ചെയ്യുന്നത്.
ജര്‍മ്മന്‍ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനും താല്‍ക്കാലിക പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സര്‍ക്കാ,മരന്നും തൊഴില്‍ മന്ത്രി ഹുബെര്‍ട്ടസ് ഹെയ്ല്‍, ആഭ്യന്തര മന്ത്രി നാന്‍സി ഫെയ്സര്‍, ഗതാഗത മന്ത്രി വോള്‍ക്കര്‍ വിസ്സിംഗ്എന്നിവര്‍ അറിയിച്ചു.താത്കാലിക ജോലികള്‍ക്കായി വിദേശത്ത് നിന്ന് അടിയന്തരമായി ആവശ്യമുള്ള ഉദ്യോഗസ്ഥരെ ജര്‍മ്മനിയിലേക്ക് അനുവദിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് പദ്ധതിയിട്ടിരിക്കയാണ്.

തുര്‍ക്കി, ബാള്‍ക്കന്‍ രാജ്യക്കാര്‍ മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് മാസത്തേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് ജര്‍മ്മന്‍ എയര്‍പോര്‍ട്ട് അസോസിയേഷന്‍ സിഇഒ പറഞ്ഞു.

ജര്‍മ്മനിയിലെ എക്കണോമിക്സ് ഇന്‍സ്ററിറ്റ്യൂട്ടിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ജര്‍മ്മന്‍ വിമാനത്താവളങ്ങളില്‍ നിലവില്‍ 7,200 വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ടെന്നാണ്. കോവിഡ് പാന്‍ഡെമിക് സമയത്ത് ചെലവ് ചുരുക്കാനുള്ള ശ്രമത്തില്‍ എയര്‍പോര്‍ട്ട്, എയര്‍ലൈന്‍ മേധാവികള്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു, മറ്റുള്ളവര്‍ പ്രതിസന്ധി ഘട്ടത്തില്‍ പുതിയ ജോലി തേടി പോവുകയും ചെയ്തു. ഇതാണ് ഈ മേഖലയില്‍ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയത്.
- dated 28 Jun 2022


Comments:
Keywords: Germany - Otta Nottathil - 28620227airport Germany - Otta Nottathil - 28620227airport,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
global_malayalee_federation_media_award_2022_Jose_Kumpiluvelil
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ 2022 ലെ മാദ്ധ്യമ പുരസ്കാരം ജോസ് കുമ്പിളുവേലിയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_samajam_onam_aug_27_2022
കൊളോണില്‍ തിരുവോണമഹോല്‍സവം ഓഗസ്ററ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
ksk_summer_fest_2022
കൊളോണ്‍ കേരള സമാജം സമ്മര്‍ഫെസ്ററ് നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
11820221tax
ജര്‍മനിയിലെ വസ്തു നികുതി സംവിധാനത്തില്‍ മാറ്റം Recent or Hot News
തുടര്‍ന്നു വായിക്കുക
rental_price_hike_germany
വാടക ഏറ്റവും വേഗത്തില്‍ ഉയരുന്ന ജര്‍മ്മന്‍ നഗരങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
10820222abortion
ഗര്‍ഭഛിദ്രം: വത്തിക്കാന്റെ നിലപാട് തള്ളി ജര്‍മന്‍ കത്തോലിക്കര്‍
തുടര്‍ന്നു വായിക്കുക
tax_rebate_germany_2023
ജര്‍മനിയില്‍ നികുതിദായകര്‍ക്ക് 2023 ല്‍ നികുതിയിളവ് ലഭിച്ചേക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us