Today: 14 Nov 2019 GMT   Tell Your Friend
Advertisements
വലതു മുന്നേറ്റം: മെര്‍ക്കലിന്റെ നേതൃത്വം വിമര്‍ശിക്കപ്പെടുന്നു
Photo #1 - Germany - Otta Nottathil - 301020194merkel
ബര്‍ലിന്‍: കിഴക്കന്‍ ജര്‍മന്‍ സ്റേററ്റായ തുരിംഗനില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡി നടത്തിയ മുന്നേറ്റത്തിനു പിന്നാലെ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ നേതൃശേഷി ചോദ്യം ചെയ്യപ്പെടുന്നു.ഒപ്പം മെര്‍ക്കലിന്റെ പിന്‍ഗാമിയായി പാര്‍ട്ടിയദ്ധ്യക്ഷയായി ചുമതലയേറ്റ
അന്നഗ്രേറ്റ് ക്രാമ്പ് കാരന്‍ ബൗവറും പ്രതിക്കൂട്ടിലായി. 2021 ല്‍ ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മെര്‍ക്കല്‍ നോമിനിയായി ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്ന കാരന്‍ബൗവറിന്റെ ജനപിത്തുണയും കുറയുന്നുവെന്നാണ് തെരഞ്ഞെടുപ്പു ഫലങ്ങള്‍ തെളിയിക്കുന്നത്.കാരന്‍ ബൗവര്‍ പാര്‍ട്ടിയെ നയിക്കാന്‍ പാപ്തയല്ലെന്നുവരെ പാര്‍ട്ടിയംഗങ്ങള്‍ പരസ്യമായി വിമര്‍ശിച്ചത് ഇവരെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു. നിലവില്‍ പാര്‍ട്ടിയദ്ധ്യക്ഷ പദവിയും ജര്‍മന്‍ പ്രതിരോധമന്ത്രി സ്ഥാനവും കൈയ്യാളുന്നത് കാരന്‍ ബൗവറാണ്.

എഎഫ്ഡിക്കും ഇടതുപക്ഷത്തിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് തുരിംഗിയയില്‍ മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവിന്റെ വോട്ട് വിഹിതം. കുടിയേറ്റം, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ സിഡിയുവിന്റെ നിലപാടുകള്‍ ആവശ്യത്തിലധികം ഇടത്തേക്കു ചരിച്ച മെര്‍ക്കലിന്റെ തീരുമാനങ്ങളാണ് രാജ്യത്ത് വലതുപക്ഷ പാര്‍ട്ടികള്‍ക്ക് വളക്കൂറായതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

2021 ഓടെ രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള മെര്‍ക്കലിന്റെ തീരുമാനം കുറേയേറെ നേരത്തെയാക്കണമെന്നാണ് പാര്‍ട്ടിയില്‍ പ്രതിയോഗിയായ ഫ്രെഡറിക് മെര്‍സിനെപ്പോലുള്ളവര്‍ പരസ്യമായി ആവശ്യപ്പെടുന്നത്. ചാന്‍സലറുടെ നേതൃശേഷിയില്ലായ്മയും പ്രവര്‍ത്തനക്ഷമതയില്ലായ്മയും രാജ്യത്തെ പുകപടലം പോലെ മൂടിയിരിക്കുന്നു എന്നാണ് മെര്‍സ് പറയുന്നത്.

2015ല്‍ അഭയാര്‍ഥികള്‍ക്കായി രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറന്നിട്ടതോടെയാണ് മെര്‍ക്കലിനെതിരേ യാഥാസ്ഥിതികരുടെ എതിര്‍പ്പ് ഏറ്റവും രൂക്ഷമായത്. രാജ്യത്തിനു പുറത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയെങ്കിലും രാജ്യത്തിനുള്ളിലും പാര്‍ട്ടിക്കുള്ളിലും ഏറെ വിമര്‍ശനം പിടിച്ചുപറ്റിയ തീരുമാനമായിരുന്നു അത്.
- dated 30 Oct 2019


Comments:
Keywords: Germany - Otta Nottathil - 301020194merkel Germany - Otta Nottathil - 301020194merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141120195care
ജോലിയുള്ളവരുടെ കുട്ടികള്‍ക്ക് മുഴുവന്‍ സമയ പരിചരണം ഉറപ്പാക്കി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
141120194is
ഐഎസിനെ പിന്തുണച്ചതിന് തുര്‍ക്കി നാടുകടത്തുന്നവരെ ജര്‍മനി അറസ്ററ് ചെയ്യില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
141120193airbus
രണ്ട് എയര്‍ബസ് വിമാനങ്ങള്‍ ജര്‍മന്‍ വ്യോമസേന നിരാകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
141120192upskirt
'അപ്സ്കര്‍ട്ടിങ്' നിരോധിക്കാന്‍ ജര്‍മനിയില്‍ നിയമ നിര്‍മാണം Recent or Hot News
തുടര്‍ന്നു വായിക്കുക
141120191afd
എഎഫ്ഡി എംപിയെ ജര്‍മന്‍ പാര്‍ലമെന്ററി സമിതിയില്‍ നിന്നു പുറത്താക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
131120198amira
അമീറ മുഹമ്മദ് ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു
തുടര്‍ന്നു വായിക്കുക
wmc_keralapriavi_celeb_2019
ജര്‍മനിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവിയാഘോഷിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us