Today: 07 Jun 2020 GMT   Tell Your Friend
Advertisements
ജര്‍മനി പകര്‍ച്ചവ്യാധിയുടെ ആദ്യ ഘട്ടം പിന്നിട്ടു: മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 7520201control

ബര്‍ലിന്‍: കൊറോണവൈറസ് ബാധയുടെ ആദ്യ ഘട്ടം ജര്‍മനി പിന്നിട്ടു കഴിഞ്ഞെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലും സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാര്‍ഗനിര്‍ദേശങ്ങളിലും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കവേയാണ് ചാന്‍സലറുടെ പ്രഖ്യാപനം.

വൈറസ് വ്യാപനത്തിന്റെ തോത് കുറയ്ക്കുക എന്നതായിരുന്നു ആദ്യ ഘട്ടത്തിലെ ലക്ഷ്യം. അതു നമ്മള്‍ സാധിച്ചിരിക്കുന്നു~ പതിനാറ് സ്റേററ്റ് പ്രീമിയര്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും അവര്‍ ഓര്‍മിപ്പിച്ചു.

167,000 പേര്‍ക്കാണ് രാജ്യത്ത് കൊറോണവൈറസ് ബാധയേറ്റത്. ഇതില്‍ 6990 പേര്‍ മരിച്ചു. 135,200 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നതിന്റെ നിരക്ക് കുറഞ്ഞിട്ടുണ്ട്. രോഗവ്യാപന ശൃംഖല തിരിച്ചറിയാനും സാധിച്ചിട്ടുണ്ടെന്ന് മെര്‍ക്കല്‍ പറഞ്ഞു.

ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും രാജ്യത്തെ സോഷ്യല്‍ ഡിസ്റ്റന്‍സിങ് നിയന്ത്രണങ്ങള്‍ ജൂണ്‍ അഞ്ച് വരെ നീട്ടിയിട്ടുണ്ട്. ഇളവുകളുടെ കാര്യത്തില്‍ ഫെഡറല്‍ സര്‍ക്കാരിന്റെ നിര്‍ദേശം വന്നെങ്കിലും ഇതു നടപ്പാക്കുന്നതു സംബന്ധിച്ച് സ്റേററ്റുകള്‍ക്ക് തീരുമാനമെടുക്കാം. ഉദാഹരണത്തിന്, എല്ലാ കടകളും തുറക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതെങ്കിലും, തിരക്ക് കൂടാന്‍ സാധ്യതയുള്ള കടകള്‍ അടച്ചിടാന്‍ സ്റേററ്റ് സര്‍ക്കാരുകള്‍ക്കു തീരുമാനിക്കാന്‍ സാധിക്കും.

മേയ് പകുതി മുതല്‍ ജര്‍മന്‍ ഫുട്ബോള്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാനും അനുമതിയായി. കാണികള്‍ക്ക് ഒരു സ്റേറഡിയത്തിലും പ്രവേശനം അനുവദിക്കില്ല. മറ്റ് ഔട്ട്ഡോര്‍ കായികവിനോദങ്ങളും നിയന്ത്രണങ്ങളോടെ അനുവദിക്കും.

യൂണിവേഴ്സിറ്റികള്‍ അടഞ്ഞു കിടക്കുമെങ്കിലും, സ്കൂളുകള്‍ തുറക്കും. ഓഗസ്റ്റ് വരെ വലിയ പൊതു പരിപാടികള്‍ക്ക് അനുനതിയില്ല. തിയേറ്ററുകളും കണ്‍സര്‍ട്ട് ഹാളുകളും സിനിമകളും അടക്കം സാംസ്കാരിക മേഖലയിലെ മറ്റു നിയന്ത്രണങ്ങള്‍ നീക്കുന്ന കാര്യത്തില്‍ പദ്ധതി തയാറാക്കി വരുന്നതേയുള്ളൂ എന്നും മെര്‍ക്കല്‍ വ്യക്തമാക്കി.
- dated 07 May 2020


Comments:
Keywords: Germany - Otta Nottathil - 7520201control Germany - Otta Nottathil - 7520201control,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7620202beach
ജര്‍മന്‍ ബീച്ച് ഹോട്ടലില്‍ അമിത വണ്ണമുള്ളവര്‍ക്ക് നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
6620207brueckner
കുട്ടികളുടെ തിരോധാനം: പ്രതിയെ തേടി ജര്‍മന്‍ പ്രോസിക്യൂഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
6620205racism
സമത്വത്തിന്റെ മഹത്തായ ദിനമെന്ന് ട്രംപ്: യുഎസില്‍ പ്രതിഷേധം കനക്കുന്നു Recent or Hot News
ലോകമെങ്ങും പ്രകടനങ്ങള്‍
തുടര്‍ന്നു വായിക്കുക
malaliz
ലോക്ഡൗണില്‍പ്പെട്ട മലയാളികള്‍ നാട്ടിലേക്ക് പറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
5620205floyd
ഫ്ളോയ്ഡിന്റെ കൊലപാതകം വംശീയം: അപലപിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
5620204package
ജര്‍മന്‍ ഉത്തേജക പാക്കേജ് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നേരിട്ട പ്രയോജനപ്പെടും
തുടര്‍ന്നു വായിക്കുക
5620201merkel
അഞ്ചാമൂഴത്തിനില്ലെന്ന് ആവര്‍ത്തിച്ച് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us