പ്രാദേശിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണ് ഈ ക്യാംപെയ്ന്‍ എന്നും, അനധികൃത കുടിയേറ്റക്കാരെ അവരുടെ നാടുകളിലേക്ക് തിരിച്ചയയ്ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കാള്‍സ്റൂഹെയിലെ എഎഫ്ഡി നേതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബേഡന്‍ വുര്‍ട്ടംബര്‍ഗ് സ്റേററ്റിലാണ് കാള്‍സ്റൂഹെ.സംഭവത്തിനെതിരെ സര്‍ക്കാര്‍ കേസെടുത്തെങ്കിലും ആരെയും അറസ്ററ് ചെയ്തിട്ടില്ല.
മുപ്പതിനായിരത്തോളം വ്യാജ നാടുകടത്തില്‍ വിമാന ടിക്കറ്റുകളാണ് ഇവര്‍ തയാറാക്കിയിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരാണ് ലക്ഷ്യം എന്നു പറയുമ്പോഴും, നിയമാനുസൃതമായി പ്രദേശത്ത് താമസിക്കുന്ന പല വിദേശികളുടെയും ലെറ്ററ്റര്‍ ബോക്സില്‍ ഈ ലഘുലേഖ വന്നിട്ടുണ്ട്. ജര്‍മനിയില്‍ ജനിച്ചു വളര്‍ന്നവരെങ്കിലും, പൂര്‍വികര്‍ വിദേശികളാണെങ്കില്‍ ഇവര്‍ വെറുതേ വിടാത്ത അവസ്ഥയാണുള്ളത്. വിദേശ പൂര്‍വികരുടെ സന്താനങ്ങള്‍ വംശീയമായി യൂറോപ്യന്‍മാരല്ലെന്നാണ് എഎഫ്ഡിയുടെ നിലപാട്.
എഎഫ്ഡിയുടെ വ്യാജ ബോര്‍ഡിങ് പാസ് പ്രചാരണത്തിനെതിരേ പ്രാദേശിക ഭരണകൂടവും ഫെഡറല്‍ ഗവണ്‍മെന്റും പ്രതികരിച്ചെങ്കിലും ഇതു തടയാന്‍ ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. റീമൈഗ്രേഷന്‍ എന്നറിയപ്പെടുന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് എഎഫ്ഡി പ്രവര്‍ത്തകര്‍ വിദ്വേഷ പ്രചാരണവുമായി മുന്നോട്ടു പോകുകയാണ്. കുടിയേറ്റക്കാരെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുന്നതിന് യൂറോപ്പിലെ വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉപയോഗിച്ചുവരുന്ന പ്രയോഗമാണ് റീമൈഗ്രേഷന്‍.
അതേസമയം, സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2024ല്‍ ജര്‍മനിയിലേക്കുള്ള നെറ്റ് മൈഗ്രേഷനില്‍ 55 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അഭയാര്‍ഥിത്വ അപേക്ഷകളില്‍ 33 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

Comments: