Today: 19 Aug 2022 GMT   Tell Your Friend
Advertisements
ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി
Photo #1 - Germany - Otta Nottathil - arun_sathyan_drowned_death
ബര്‍ലിന്‍:ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈന്‍സ്ഹോഫ് റോസ്ഡോര്‍ഫര്‍ ബാഗര്‍സീയില്‍ ഉണ്ടായ ദുരന്തത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിയ്ക്കയാണ് ഇവിടുത്തെ മലയാളി സമൂഹം. ഗോട്ടിംഗന്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ അരുണ്‍ സത്യന്‍ എന്ന 25 കാരനെയാണ് മരിച്ച നിലയില്‍ തടാകത്തില്‍ നിന്നും പുറത്തെടുത്തത്. മരണകാരണം ഇതുവരെ വ്യക്തമല്ല.

16 മീറ്റര്‍ താഴ്ചയില്‍ നിന്നാണ് അരുണിനെ ഫയര്‍ഫോഴ്സ് പുറത്തെടുത്തത്. പ്രാദേശിക മാദ്ധ്യമങ്ങള്‍ പ്രാഥമിക വിവരമായി റിപ്പോര്‍ട്ടു ചെയ്യുന്നതനുസരിച്ചും അരുണിന്റെ കൂട്ടുകാരില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ചും ശനിയാഴ്ച മുതല്‍ അരുണിനെ കാണാതായി എന്നാണ്.ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും സുഹൃത്തുക്കള്‍ അരുണിനെ കണ്ടെത്താനുള്ള തെരച്ചില്‍ തുടര്‍ന്നുവെങ്കിലും ക്വാറി തടാകത്തിന്റെ അരികില്‍ നിന്ന് അരുണിന്റെ സൈക്കിളും വസ്ത്രങ്ങളും മൊബൈല്‍ ഫോണും കണ്ടെത്തിയതല്ലാതെ അരുണിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നീഡര്‍ജെസ/ സ്റേറാക്ഹൗസന്‍, ഗ്രോസ് ഷ്നീയെന്‍ ഫയര്‍ ബ്രിഗേഡുകളെ വിവരമറിയിക്കുകയും ജില്ലാ അഗ്നിശമന സേനയില്‍ നിന്നുള്ള ഡൈവിംഗ് സംഘവും, മുങ്ങല്‍ വിദഗ്ധരും, റെസ്ക്യൂ ഹെലികോപ്റ്ററും, ഗോട്ടിംഗന്‍ റെസ്ക്യൂ ഡോഗ് സ്ക്വാഡ്രണ്‍ ഉള്‍പ്പടെ കരയില്‍ നടത്തിയതിനൊടുവിലാണ് ചേതനയറ്റ ശരീരം വീണ്ടെടുക്കാനായത്. അരുണിന് നീന്തല്‍ വശമില്ലെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

എറണാകുളം തൃപ്പൂണിത്തുറ ഏരൂര്‍ വെസ്ററ് ശ്രീലക്ഷ്മിയില്‍ സത്യന്റെയും അജിതയുടെയും മകനാണ് മരിച്ച അരുണ്‍. പിതാവ് സത്യന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ജീവനക്കാരനാണ്. അതുല്‍ ഏക സഹോദരനാണ്.

ഗോട്ടിംഗന്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ അരുണ്‍ ജര്‍മനിയില്‍ എത്തിയിട്ട് ഒന്നര വര്‍ഷമായി. അരുണിന്റെ അപ്രതീക്ഷിത വേര്‍പാട് ഗോട്ടിംഗനിലെയും ചുറ്റുപാടുമുള്ള ഇന്‍ഡ്യന്‍ സമൂഹത്തെയും പ്രത്യേകിച്ച് മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിയിരിയ്ക്കയാണ്.അരുണിന്റെ നാട്ടിലുള്ള മാതാപിതാക്കളുമായി സഹോദരനുമായി ബന്ധപ്പെടുകയും മൃദദേഹം എത്രയും വഗം നാട്ടിലെത്തിക്കാനുള്ള ശ്രമം ഗോട്ടിംഗനിലെ മലയാളി സമൂഹം നടത്തിവരികയാണ്.
ഇന്‍ഡ്യന്‍ എംബസിയുടെ ഹാംബുര്‍ഗ് കോണ്‍സുലേറ്റിന്റെ അധികാരപരിധിയില്‍ വരുന്നതുകൊണ്ട്, കോണ്‍സുലേറ്റിന് വിവരം ധരിപ്പിക്കുകയും തുടര്‍ നടപടിക്രമങ്ങള്‍ ധൃതഗതിയിലാക്കാനും ശ്രദ്ധിക്കുന്നുണ്ട്. പൊലീസിന്റെ ഭാഗത്തു നിന്നും ഏറെ സഹായകരമായ നീക്കങ്ങള്‍ ലഭിക്കുന്നതുകൊണ്ട് ഒരു പക്ഷെ നാളെത്തന്നെ പോസ്ററ് മോര്‍ട്ടം പൂര്‍ത്തിയാക്കി ബോഡി എംബാം ചെയ്യാനുള്ള കമ്പനിയുമായി അരുണിന്റെ സുഹൃത്തുക്കള്‍ നിരന്തര ശ്രമത്തിലാണന്ന് അരുണിന്റെ ഏറ്റവും അടുത്ത സുഹൃത് പ്രവാസിഓണ്‍ലൈനോടു പറഞ്ഞു.

റോസ്ഡോര്‍ഫിന് സമീപമുള്ള ക്വാറി കുളം (ഗോട്ടിംഗന്‍ ജില്ല) എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് കുളിക്കാനുള്ള ഒരു ജനപ്രിയ സ്ഥലമാണ്. ഇവിടെ നീന്തല്‍ ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ട്. ഈ തടാകത്തിന് 700 മീറ്ററിലധികം നീളവും 250 മീറ്റര്‍ വീതിയും 40 മീറ്റര്‍ വരെ ആഴവുമുണ്ട്. 2015~ലെ വേനല്‍ക്കാലത്തായിരുന്നു അവസാനത്തെ മാരകമായ നീന്തല്‍ അപകടം നടന്നത്.അന്ന് സുഡാനില്‍ നിന്നുള്ള 19 വയസ്സുള്ള ഒരു അഭയാര്‍ത്ഥി മുങ്ങിമരിച്ചിരുന്നു.

കഴിഞ്ഞയാഴ്ച ബവേറിയയിലെ റേഗന്‍സ്ബുര്‍ഗില്‍ 41 കാരനായ സിഎസ്ടി സഭാ അംഗവും കോതമംഗലം പൈങ്ങോട്ടൂര്‍ സ്വദേശി ഫാ. ബിനു കുരീക്കാട്ടില്‍ മുങ്ങിമരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് മാറുന്നതിനു മുമ്പേയാണ് അരുണിന്റെ വേര്‍പാടിന്റെ വേദന ഓടിയെത്തിയത്.
- dated 27 Jun 2022


Comments:
Keywords: Germany - Otta Nottathil - arun_sathyan_drowned_death Germany - Otta Nottathil - arun_sathyan_drowned_death,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
global_malayalee_federation_media_award_2022_Jose_Kumpiluvelil
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ 2022 ലെ മാദ്ധ്യമ പുരസ്കാരം ജോസ് കുമ്പിളുവേലിയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_samajam_onam_aug_27_2022
കൊളോണില്‍ തിരുവോണമഹോല്‍സവം ഓഗസ്ററ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
gas_vat_reduced_bis_2024_march_31
ജര്‍മനിയില്‍ ഗ്യാസിന്റെ വാറ്റ് നികുതി 7 % ആയി കുറച്ചു ; 2024 മാര്‍ച്ച് 31 വരെ Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ വര്‍ണ്ണ വിവേചനം കൂടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16820221vaccine
ജര്‍മനിയില്‍ കോവിഡ് വാക്സിന്റെ നാലാം ഡോസിന് ശുപാര്‍ശ വരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
gas_levy_germany
ജര്‍മനിയിലെ ഗ്യാസ് ലെവി പ്രഖ്യാപിച്ചു ; പ്രതിവര്‍ഷം 484 യൂറോ കൂടുതല്‍
തുടര്‍ന്നു വായിക്കുക
16820222gas
ഗ്യാസ് ഉപയോക്താക്കള്‍ക്ക് 2.419 സെന്റ് സര്‍ചാര്‍ജ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us