Today: 05 Dec 2020 GMT   Tell Your Friend
Advertisements
കൊറോണ ഉച്ചകോടിയില്‍ മെര്‍ക്കലിനെതിരെ നേതാക്കള്‍
Photo #1 - Germany - Otta Nottathil - corona_meet_chancellor_merkel
ബര്‍ലിന്‍:തിങ്കളാഴ്ച അംഗല മെര്‍ക്കലും 16 സംസ്ഥാന മുഖ്യമന്ത്രിമാരുടെ കൊറോണ വിര്‍ച്ച്വല്‍ കൂടിക്കാഴ്ചയില്‍ ജര്‍മനിയുടെ അത്ഭുതങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. അഞ്ചു മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ ചാന്‍സലര്‍ മെര്‍ക്കല്‍ കൊണ്ടുവന്ന നിര്‍ദ്ദേശങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിയ്ക്കാതെ പോയി. കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ച മെര്‍ക്കലിന് എതിര്‍പ്പ് മാത്രമാണ് നേരിടേണ്ിെ വന്നത്. എന്നാല്‍ സ്വകാര്യ ആഘോഷങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം എന്ന നിര്‍ദ്ദേശത്തോട് എല്ലാവരും യോജിയ്ക്കുകയും ചെയ്തു.

ഒക്ടോബല്‍ 28 മുതലുള്ള രാജ്യത്തെ കൊറോണ നിജസ്ഥിതികള്‍ വിലയിരുത്തി. നിവില്‍ കൊറോണ വ്യാപനം സ്റേറബിള്‍ ആണന്നു വിശദീകരിച്ച മെര്‍ക്കല്‍ ഒരുലക്ഷം ആളുകള്‍ക്ക് 7 ദിവസത്തെ 50 എന്ന പകര്‍ച്ചാ അനുപാതം തന്നെ നിലനിര്‍ത്തി. ഡിസംബറിലെ കാര്യങ്ങള്‍ തീരുമാനിയ്ക്കാന്‍ അടുത്ത കൊറോണ ഉച്ചകോടി നവംബര്‍ 25 ന് നടക്കുമെന്നും അറിയിച്ചു.നിലവിലുള്ള നിയന്ത്രണ നടപടികള്‍ അയവുള്ളതാക്കാതെയും, നടപടികള്‍ തല്‍ക്കാലം കൂടുതല്‍ കര്‍ശനമാക്കുന്നില്ലന്നും മെര്‍ക്കല്‍ ഉച്ചകോടിയ്ക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ ചാന്‍സലര്‍ നിലവിലെ സ്ഥിതി തുടരാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.സമ്പര്‍ക്ക നിയന്ത്രണങ്ങള്‍ വിജയത്തിന്റെ താക്കോലാണ്, അതുകൊണ്ടുതന്നെ വ്യക്തിഗത കോണ്‍ടാക്റ്റുകള്‍ കുട്ടികളുമായി പോലും കൂടുതല്‍ പരിമിതപ്പെടുത്തണം എന്നും മെര്‍ക്കല്‍ അഭ്യര്‍ത്ഥിച്ചു.

രാജ്യത്തിന്റെ സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് എല്ലാം ത്യജിക്കേണ്ടതുണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു.ലൈറ്റ്" "ലോക്ക്ഡൗണ്‍ ഉപയോഗിച്ച് നവംബര്‍ 30 ന് ശേഷം കാര്യങ്ങള്‍ എങ്ങനെ നടക്കുമെന്ന് അന്നു തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.

ക്രിസ്മസ് സീസണിന്റെയും ശൈത്യകാലത്തിന്റെയും പ്രിവ്യൂവും നോക്കി തീരുമാനങ്ങള്‍ ഉണ്ടാകും."ഒരു ഇടക്കാല ബാലന്‍സിന്റെ മുന്നോടി മാത്രമായിരുന്നു ഇന്നത്തെ ഉച്ചകോടി.സ്കൂളുകളില്‍ കര്‍ശനമായ നിയമങ്ങളും ജലദോഷ ലക്ഷണമുള്ളവര്‍ എല്ലാവരും ക്വാറനൈ്റന്‍ എടുക്കണമെന്ന മെര്‍ക്കലിന്റെ നിര്‍ദ്ദേവും ആരും ചെവിക്കൊണ്ടില്ല.

ജര്‍മനിയിലെ കൊറോണ റിസ്ക് ഗ്രൂപ്പുകള്‍ക്ക് സൗജന്യമായി മാസ്കുകള്‍ ലഭിക്കും.കൊറോ വ്യാപനവര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം മാസ്കുകള്‍ സൗജനമായി ലഭ്യമാക്കാന്‍ സാധിയ്ക്കുമെന്ന് ഫെഡറല്‍ ആരോഗ്യ മന്ത്രാലയം ഉനെ ഉത്തരവാകും.
വിശാലസഖ്യത്തിന്റെ പദ്ധതികള്‍ അനുസരിച്ച്, കൊറോണ വൈറസിനെതിരെ സൗജന്യമായി മാസ്ക് നല്‍കുന്നത് വയോജനങ്ങള്‍, നഴ്സിംഗ് ഹോം ജീവനക്കാര്‍ തുടങ്ങിയ റിസ്ക് ഗ്രൂപ്പുകള്‍ക്കായിരിയ്ക്കും. കൂടുതല്‍ കൊറോണ പ്രതിസന്ധി നടപടികളെക്കുറിച്ചുള്ള പുതിയ നിയമത്തില്‍ ആസൂത്രിതമായ ഭേദഗതി വരുത്തി ബുധനാഴ്ച ബുണ്ടെസ്ററാഗും ബുണ്ടെസ് റാറ്റും അംഗീകരിയ്ക്കുമ്പോള്‍ ഈ നിയമം പ്രാബല്യത്തിലാവും.

അടുത്ത ക്രിസ്മസ് എങ്ങനെയെങ്കിലും ആഘോഷമാക്കണമന്നൊണ് സര്‍ക്കാര്‍ ചിന്ത. എന്നാല്‍ നിലവിലെ അണുബാധകരുടെ എണ്ണം ഏറ്റവും കുറഞ്ഞാല്‍ മാത്രമേ അതു സാദ്ധ്യമാവുകയെന്നും ചാന്‍സലര്‍ കാര്യാലയം കണക്കുകൂട്ടുന്നു.

ജര്‍മനിയില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ ശക്തി കുറഞ്ഞു വരുന്നതായി സൂചനകള്‍ ലഭിച്ചു തുടങ്ങി.
എന്നിരുന്നാലും ആഗോളതലത്തില്‍ കൊറോണപ്പട്ടികയില്‍ നിലവില്‍ ജര്‍മ്മനിയുടെ സ്ഥാനം 13ാം മതാണ്. അണുബാധ നിരക്ക് 1,03 എന്ന അനുപാതത്തിലാണ് നില്‍ക്കുന്നത്.. ആകെയുള്ള രോഗബാധിതരുടെ എണ്ണം 7,97,804 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,824 പുതിയ കേസുകളും 62 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. രാജ്യത്താകെ 12,654 ആളുകളാണ് മരിച്ചത്.
- dated 17 Nov 2020


Comments:
Keywords: Germany - Otta Nottathil - corona_meet_chancellor_merkel Germany - Otta Nottathil - corona_meet_chancellor_merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us