ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ദീര്‍ഘകാലം കമ്മ്യൂണിസ്ററായി പ്രവര്‍ത്തിച്ച് ഇടതുപാര്‍ട്ടിയായ ദി ലിങ്കെയില്‍ നിന്നും രാജിവെച്ച് പുതിയ ബിഎസ് ഡബ്ള്യു, ഇന്‍സൈഡ് അലയന്‍സ് വാഗന്‍ക്നെക്റ്റ്" പാര്‍ട്ടിയുണ്ടാക്കിയ സാറാ വാഗന്‍ക്നെക്റ്റിന്റെ പാര്‍ട്ടി ഫണ്ടായി മെക്ക്ലെന്‍ബര്‍ഗ്~വെസ്റേറണ്‍ പോമറേനിയ സംസ്ഥാനത്തിലെ കോടീശ്വര ദമ്പതികള്‍ 5 ദശലക്ഷം യൂറോ സഭാവന നല്‍കി. ജര്‍മ്മനിയില്‍ ഇതുവരെ നല്‍കിയിട്ടുള്ള ഏറ്റവും വലിയ പാര്‍ട്ടി സംഭാവനകളിലൊന്നായി ഇതിനെ വിശേഷിപ്പിയ്ക്കപ്പെട്ടു.
സംഭാവന നല്‍കിയ കാര്യം ദമ്പതികള്‍ ജര്‍മന്‍ ടിവിയില്‍ നടത്തിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പാര്‍ട്ടിയ്ക്ക് ലഭിച്ച തുക ഉടന്‍തന്നെ ജര്‍മന്‍ അധികാരികളെയും പാര്‍ലമെന്റ് സെക്രട്ടറിയേയും, മറ്റു അധികാരസ്ഥാനങ്ങളെയും അറിയിച്ചാണ് പാര്‍ട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗോളതലത്തില്‍ വിജയിച്ച കമ്പനിയായ "MA ലൈറ്റിംഗ് ടെക്നോളജി GmbH" ഉടമകളാണ് സംഭാവന നല്‍കിയ ദമ്പതികള്‍.
ചെറുപ്പത്തില്‍, വലിയ സംഗീതകച്ചേരികളില്‍ ലൈറ്റിംഗ് ഇഫക്റ്റുകള്‍ക്ക് നിയന്ത്രണ സാങ്കേതികവിദ്യ നല്‍കുന്ന സുഹൃത്തുക്കളുമായി ചേര്‍ന്ന് സ്ററാംഗര്‍ ഇലക്രേ്ടാണിക്സ് കമ്പനി സ്ഥാപിച്ചാണ് വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയത്. സ്ററാഞ്ചര്‍ ഇന്നും ഒരു പങ്കാളിയാണ്, എന്നാല്‍ ഇപ്പോള്‍ ബിസിനസില്‍ സജീവമല്ല.

Comments: