Today: 19 Aug 2022 GMT   Tell Your Friend
Advertisements
ഫാ.ബിനു കുരീക്കാട്ടില്‍ സിഎസ്ടി ജര്‍മനിയില്‍ മുങ്ങി മരിച്ചു
Photo #1 - Germany - Otta Nottathil - fr_binu_kureekkattil_regensburg_drowned_death
ഫാ.ബിനു കുരീക്കാട്ടില്‍ സിഎസ്ടി ജര്‍മനിയില്‍ മുങ്ങി മരിച്ചു. കോതമംഗലം രൂപത പൈങ്ങോട്ടൂര്‍ ഇടവകാംഗം ആണ് ഫാ ബിനു.സിഎസ് ടി സഭാംഗമാണ്, സിഎസ് ടി സഭയുടെ പ്രൊവിന്‍ഷ്യാള്‍ ഫാ.ഫ്രാന്‍സിസ് ചിറ്റിലപ്പിള്ളിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. തടാകത്തില്‍ മുങ്ങി മരിച്ചുവെന്നാണ് ഞങ്ങള്‍ക്കു ലഭിക്കുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.ആലുവ പ്രൊവിന്‍സ് അംഗമാണ്. ജര്‍മനിയില്‍ സേവനം തുടങ്ങിയിട്ട് ഏതാണ്ട് 10 വര്‍ഷത്തിലധികമായി. വെള്ളത്തില്‍ വീണുപോയ ആളെ രക്ഷിക്കാന്‍ ഇറങ്ങിയ അച്ചന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. റേഗന്‍സ്ബുര്‍ഗ് രൂപതയിലാണ് അച്ചന്‍ ജോലി ചെയ്യുന്നത്. ഷ്വാര്‍സന്‍ഫെല്‍ഡിലാണ് സംഭവം.

റേഗന്‍സ് ബുര്‍ഗ് ലേക് മര്‍നറില്‍ (ഷ്വാന്‍ഡോര്‍ഫ് ജില്ല) ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വലിയ തോതിലുള്ള പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഇതുവരെ അച്ചനെ കണ്ടുകിട്ടിയിട്ടില്ല.

പ്രാഥമിക കണ്ടെത്തലുകള്‍ അനുസരിച്ച്, ചൊവ്വാഴ്ച വൈകുന്നേരം 6:15 ന് ശേഷം ഒരാള്‍ തടാകത്തില്‍ നീന്തുന്നതും മുങ്ങുന്നതും സാക്ഷികള്‍ നിരീക്ഷിച്ചു.

അഗ്നിശമന സേനയുടെയും രക്ഷാപ്രവര്‍ത്തകരുടെയും വലിയൊരു സംഘം ഇപ്പോള്‍ തടാകത്തില്‍ തിരച്ചില്‍ നടത്തുകയാണ്. ഒരു ഹെലികോപ്റ്ററും ഉപയോഗത്തിലുണ്ട്. രാത്രി 7.30 ആയിട്ടും ആളെ കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു.

വ്യാഴാഴ്ച വൈശുന്നേരമാണ് മൃതദേഹം കണ്ടുകിട്ടിയത്. 40 മീറ്റര്‍ അടിയില്‍ നിന്നുമാണ് കണ്ടെത്തിയത്.
- dated 23 Jun 2022


Comments:
Keywords: Germany - Otta Nottathil - fr_binu_kureekkattil_regensburg_drowned_death Germany - Otta Nottathil - fr_binu_kureekkattil_regensburg_drowned_death,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
global_malayalee_federation_media_award_2022_Jose_Kumpiluvelil
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ 2022 ലെ മാദ്ധ്യമ പുരസ്കാരം ജോസ് കുമ്പിളുവേലിയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_samajam_onam_aug_27_2022
കൊളോണില്‍ തിരുവോണമഹോല്‍സവം ഓഗസ്ററ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
gas_vat_reduced_bis_2024_march_31
ജര്‍മനിയില്‍ ഗ്യാസിന്റെ വാറ്റ് നികുതി 7 % ആയി കുറച്ചു ; 2024 മാര്‍ച്ച് 31 വരെ Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ വര്‍ണ്ണ വിവേചനം കൂടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16820221vaccine
ജര്‍മനിയില്‍ കോവിഡ് വാക്സിന്റെ നാലാം ഡോസിന് ശുപാര്‍ശ വരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
gas_levy_germany
ജര്‍മനിയിലെ ഗ്യാസ് ലെവി പ്രഖ്യാപിച്ചു ; പ്രതിവര്‍ഷം 484 യൂറോ കൂടുതല്‍
തുടര്‍ന്നു വായിക്കുക
16820222gas
ഗ്യാസ് ഉപയോക്താക്കള്‍ക്ക് 2.419 സെന്റ് സര്‍ചാര്‍ജ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us