ജര്‍മന്‍ പൗരത്വത്തിന് അപേക്ഷ നല്കാന് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. എങ്ങനെ, എന്തിന് പൗരത്വത്തിന് അപേക്ഷിക്കണം എന്ന കാര്യങ്ങള്‍ക്കായിരിക്കും പ്രചാരണത്തില്‍ ഊന്നല്‍ നല്‍കുക.
പുതിയ പൗരത്വ നിയമം ജൂണ്‍ 27നു പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ ദിവസം തന്നെ പരസ്യ ക്യാംപെയ്നും തുടക്കം കുറിക്കാനാണ് ആഭ്യന്തര മന്ത്രാലയം ഉദ്ദേശിക്കുന്നത്. ജര്‍മന്‍ ഭാഷ കൂടാതെ ഇംഗ്ളീഷ് ഭാഷയിലും ഊര്‍ജിതമായ പ്രചാരണം നടത്തും.
പൗരത്വ അപേക്ഷ സംബന്ധിച്ച് വിദേശ പൗരന്മാര്ക്കുള്ള സംശയങ്ങള്‍ ഫെയ്സ്ബുക്ക് വഴിയും എക്സ് വഴിയും ദൂരീകരിക്കാനുള്ള നടപടികളും സ്വീകരിക്കും.
ജര്‍മനിയിലേക്കുള്ള കുടിയേറ്റം കൂടുതല്‍ എളുപ്പമാകുന്ന തരത്തിലുള്ള ഭേദഗതികളാണ് കുടിയേറ്റ നിയമത്തിലും പൗരത്വ നിയമത്തിലും വരുത്തിയിരിക്കുന്നത്. റെസിഡന്‍സിക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ കാലാവധി എട്ടു വര്‍ഷത്തില്‍ അഞ്ച് വര്‍ഷമായി കുറയും. യൂറോപ്യന്‍ യൂണിയന് പൗരന്മാര്ക്ക് ഇരട്ട പൗരത്വും അനുവദിക്കും.

Comments: