ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട198 രാജ്യങ്ങളില്‍ 18 രാജ്യങ്ങളിലേക്ക് മാത്രമേ മുന്‍കൂട്ടി അംഗീകാരമുള്ള വിസ ആവശ്യമുള്ളൂ. ഇതുമായി ബന്ധപ്പെട്ട റാങ്കിങ്ങില്‍ 180 വിസാ രഹിത ലക്ഷ്യ സ്ഥാനങ്ങളുമായി യുഎഇ മുന്നിലാണ്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് സ്പെയിന്‍ ആണ്. 179 രാജ്യങ്ങളിലേക്ക് സ്പെയിന്‍ പാസ്പോര്‍ട്ട് മുഖേനെ പ്രവേശനം ലഭിക്കും.
ഇന്‍ഡ്യയുെെ സ്ഥാനം 144 മതാണ്.
മൂന്നാം സ്ഥാനത്തുള്ളത് 178 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള സ്പെയിന്‍(2), ഫ്രാന്‍സ്(3) ജര്‍മ്മനി(3), ഇറ്റലി എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങള്‍ ആണ്. സ്വീഡന്‍, പോളണ്ട്, ഹംഗറി എന്നിവ 177 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം നേടി നാലാം സ്ഥാനത്ത് നില്‍ക്കുന്നു. അഞ്ചാം സ്ഥാനത്ത് ചെക്ക് റിപ്പബ്ളിക്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ്. ഇവിടങ്ങളിലുള്ള പരന്മാര്‍ക്ക് 176 രാജ്യങ്ങളിലേക്ക് പ്രവേശനമുണ്ട്.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്, കസ്ററംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) 21 വയസോ അതില്‍ കൂടുതലോ ഉള്ള യുഎഇ പൗരന്മാര്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള യുഎഇ പാസ്പോര്‍ട്ടുകള്‍ നല്‍കാനുള്ള പുതിയ സംരംഭം പ്രഖ്യാപിച്ചിട്ടുണ്ട്.
നേരെമറിച്ച്, 2024 ലെ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ടായി സിറിയയെ തിരഞ്ഞെടുത്തു, മൊബിലിറ്റി സ്കോര്‍ 39; സിറിയന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ 9 രാജ്യങ്ങളിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ, അതേസമയം അവര്‍ക്ക് 30 രാജ്യങ്ങളില്‍ വിസ ലഭിക്കും.159 രാജ്യങ്ങള്‍ക്ക് പ്രവേശനത്തിന് വിസ ആവശ്യമാണ്.

Comments: