ഷോള്‍സ് വീണ്ടും ചാന്‍സലര്‍ സ്ഥാനാര്‍ത്ഥിയാവും

News Photo 1 - Germany - Otta Nottathil - scholz_again_cancellor__candidate_germany
ബര്‍ലിന്‍: 2025 ലെ തിരഞ്ഞെടുപ്പില്‍ നിലവിലെ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് (എസ്പിഡി) വീണ്ടും ചാന്‍സലര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കും. അടുത്തിടെ നടന്ന സര്‍വേകളില്‍ പാര്‍ട്ടിയുടെ മോശം പ്രകടനം ഉണ്ടായിരുന്നിട്ടും അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും ചാന്‍സലറാവാന്‍ മത്സരിക്കുമെന്ന് ഒലാഫ് ഷോള്‍സ് പറഞ്ഞു, വാര്‍ഷിക വേനല്‍ക്കാല പത്രസമ്മേളനത്തില്‍ ആണ് ഷോള്‍സ് ഇക്കാര്യം അറിയിച്ചത്.

2025 സെപ്റ്റംബര്‍ 28ന് ആണ് തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചിരിയ്ക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രിസഭ നേരത്തെ ഒപ്പുവെച്ചിരുന്നു.

2021 ലെ ജര്‍മ്മനിയിലെ അവസാന പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മധ്യ~ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (ടജഉ) വിജയിച്ചതിന് ശേഷമാണ് ഷോള്‍സ് ചാന്‍സലറായത്.
എസ്പിഡി ഗ്രീന്‍സ്, ലിബറല്‍ എഫ്ഡിപി എന്നിവരുമായി സഖ്യമുണ്ടാക്കി, എന്നാല്‍ കാലാവസ്ഥാ നടപടികളും ബജറ്റ് ചെലവുകളും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ പാര്‍ട്ടികള്‍ ഏറ്റുമുട്ടി.
ഉക്രെയ്നിലെ യുദ്ധം, തുടര്‍ന്നുള്ള ഊര്‍ജപ്രതിസന്ധി, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവയും ഗവണ്‍മെന്റിനോടുള്ള പൊതുവായ അതൃപ്തിക്ക് കാരണമായി.
എന്നാല്‍ ഭരണകക്ഷിയിലെ മൂന്ന് പാര്‍ട്ടികളും അവരുടെ റേറ്റിംഗുകളില്‍ കുത്തനെ ഇടിഞ്ഞു, യാഥാസ്ഥിതികര്‍ ഇപ്പോള്‍ ഏറ്റവും വലിയ പാര്‍ട്ടിയായും തീവ്ര വലതുപക്ഷ എഎഫ്ഡി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു..

ജൂണിലെ യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്പിഡി അതിന്റെ എക്കാലത്തെയും മോശം ഫലം നേടിയത് വെറും 14 ശതമാനമാണ്.
പ്രക്ഷുബ്ധതയ്ക്കിടയില്‍, സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഷോള്‍സിന്റെ ജനപ്രീതി കുറഞ്ഞു. 2025~ല്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് യോജിച്ച സ്ഥാനാര്‍ത്ഥി അദ്ദേഹമാണെന്ന് എസ്പിഡി അംഗങ്ങളില്‍ മൂന്നിലൊന്ന് മാത്രമേ വിശ്വസിക്കുന്നുള്ളൂ, അടുത്തിടെ നടന്ന ഒരു സര്‍വേ പ്രകാരം ~ പ്രതിരോധ മന്ത്രി ബോറിസ് പിസ്റേറാറിയസാണ് പലര്‍ക്കും ഇഷ്ടപ്പെട്ട ഓപ്ഷന്‍.
- dated 26 Jul 2024

Comments:

Keywords: Germany - Otta Nottathil - scholz_again_cancellor__candidate_germany Germany - Otta Nottathil - scholz_again_cancellor__candidate_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

fire_accident_death_bochum_3_malayalees_norka_roots_bear_the_expenses_for_body_transportation_to_ker
ജര്‍മനി ജര്‍മനിയില്‍ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക റൂട്ട്സ് വഹിയ്ക്കും
fehl_alarm_frankfurt_stadium_evakuliert_16_10_2026
ജര്‍മനി ഹോം വിജയത്തിന് പിന്നാലെ ഫ്രാങ്ക്ഫര്‍ട്ട് സ്റേറഡിയത്തില്‍ അപായ സൈറണ്‍; വാര്‍ത്താസമ്മേളനം പാതിവഴിയില്‍ നിര്‍ത്തി, കാണികളെ ഒഴിപ്പിച്ചു
kneif_attack_one_dead_in_old_age_home_olfen_oct_17_2026
ജര്‍മനി ജര്‍മ്മനിയില്‍ വൃദ്ധസദനത്തില്‍ 72~കാരന്റെ കത്തിക്കുത്ത് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്; പ്രതി പിടിയില്‍
insurence_premium_germany_stable_2027_oct_15_2026
ജര്‍മനി ജര്‍മ്മനിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ 2027~ല്‍ വര്‍ദ്ധിക്കില്ല; വിഹിതം സ്ഥിരമായി തുടരുമെന്ന് പ്രഖ്യാപനം; ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം
students_demo_in_frankfurt_the_unacceptable_exploitation_of_Bochum_tragedy_oct_16_2026
ജര്‍മനി ബോഹും ദുരന്തത്തിന്റെ മറവില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വിദ്യാര്‍ത്ഥി സമരം; മരിച്ചവരുടെ ചിത്രം ദുരുപയോഗം ചെയ്യുന്നത് കടുത്ത അനീതി; തെരുവ് സമരങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് തിരിച്ചടിയാകും
alcohol_ban_in_german_railway_stations_0ct_14_2026
ജര്‍മനി ജര്‍മ്മനിയിലെ മുഴുവന്‍ റെയില്‍വേ സ്റേറഷനുകളിലും മദ്യപാന നിരോധനം നിലവില്‍ വന്നു; പ്ളാറ്റ്ഫോമുകളിലും കര്‍ശന വിലക്ക്
indians_evaculate_in_berlin_with_police_force_oct_15_2026
ജര്‍മനി ബര്‍ലിനില്‍ കെട്ടിടത്തില്‍ നിന്ന് അമ്പതോളം വിദ്യാര്‍ത്ഥികളെ പോലീസ് ഒഴിപ്പിച്ചു; ഭൂരിഭാഗവും മലയാളികള്‍; കെട്ടിടം സീല്‍ ചെയ്ത് നഗരസഭ; അടിയന്തര സഹായമഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ എംബസിയും മലയാളി കൂട്ടായ്മയും