ക്രിസ്മസ് വിപണികളില്‍ ജാഗ്രത പാലിക്കണമെന്ന് ജര്‍മ്മന്‍ ആഭ്യന്തരമന്ത്രി ഫൈസര്‍

News Photo 1 - Germany - Otta Nottathil - terror_warning_x_mas_merkets_german_interior_minister
ബര്‍ലിന്‍: "കോണ്‍ക്രീറ്റ്" ആയി ഭീഷണിയുടെ സൂചനകളൊന്നും ഇല്ലെങ്കിലും, രാജ്യത്തെ ജനപ്രിയ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ ഇസ്ളാമിസ്ററ് തീവ്രവാദ ഗ്രൂപ്പുകളുടെ ലക്ഷ്യമാകുമെന്ന് ജര്‍മ്മന്‍ സുരക്ഷാ അധികൃതര്‍ പറഞ്ഞു.

ജര്‍മ്മനിയിലെ ജനപ്രിയ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ലക്ഷ്യമിടുന്നതായി ജര്‍മ്മന്‍ സുരക്ഷാ അധികാരികള്‍ മുന്നറിയിപ്പ് നല്‍കി, എന്നാല്‍ ഇതുവരെ വ്യക്തമായ ഭീഷണിയുടെ സൂചനകളൊന്നും ഇല്ലെന്നും വലിയ ജാഗ്രതയാണ് വേണ്ടതെന്നും ജര്‍മ്മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ മുന്നറിയിപ്പ് നല്‍കി. എന്നിരുന്നാലും, ഒരു ഭീഷണിയുടെ "കോണ്‍ക്രീറ്റ്" തെളിവുകളൊന്നും ഇല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.കൂടുതല്‍ വിശാലമായി ഉയര്‍ന്ന ഭീഷണി സാഹചര്യമുണ്ടെന്നാണ് ഫൈസര്‍ പറഞ്ഞത്.

ജനങ്ങളുടെ സുരക്ഷയ്ക്കായി ഫലപ്രദമായ നടപടിയെടുക്കാനും സുരക്ഷാ അധികാരികള്‍ എല്ലാ ഭീഷണികളും'' നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.സുരക്ഷ ഉറപ്പാക്കാന്‍ "ഇത്രയും വലിയ പ്രതിബദ്ധതയോടെ നിരവധി സ്ഥലങ്ങളില്‍ സേവനം ചെയ്യുന്ന ജര്‍മ്മനിയിലെ സംസ്ഥാനങ്ങളിലെ പ്രാദേശിക പോലീസ് സേനകള്‍ക്ക് മന്ത്രി നന്ദി പറഞ്ഞു. ഇസ്ലാമിക് സ്റേററ്റ്" എന്ന് വിളിക്കപ്പെടുന്ന ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള "വിവിധ തീവ്രവാദ സംഘടനകളുടെ" ലക്ഷ്യമായി ജര്‍മ്മനി തുടരുകയാണ്.

"ക്രിസ്ത്യന്‍ മൂല്യങ്ങളുമായി" ബന്ധപ്പെട്ട അവരുടെ "പ്രതീകത" കാരണവും "പാശ്ചാത്യ സംസ്കാരത്തിന്റെയും ജീവിതരീതിയുടെയും ആള്‍രൂപം" എന്ന നിലയിലും ക്രിസ്മസ് വിപണികള്‍ ലക്ഷ്യമിടുന്നതായി അവര്‍ പറഞ്ഞു.

"ഇസ്ലാമിസ്ററ് ഉദ്ദേശ്യം" ഉള്ള വ്യക്തികള്‍ക്ക് അനുയോജ്യമായ ലക്ഷ്യമായി മാര്‍ക്കറ്റുകള്‍ക്ക് വര്‍ത്തിക്കാമെന്ന് ഏജന്‍സി പറഞ്ഞു.

ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ കര്‍ശനമായ കത്തി നിരോധനം നടപ്പിലാക്കുന്നത് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന സുരക്ഷാ നടപടികളിലേക്ക് ഫൈസര്‍ ചൂണ്ടിക്കാട്ടി, ലംഘനത്തിന് 10,000 യൂറോ വരെ പിഴ ചുമത്തും.

ജര്‍മ്മനിയില്‍ ഏകദേശം 3,000 ല്‍ അധികം ക്രിസ്മസ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

2016~ല്‍, സെന്‍ട്രല്‍ ബെര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ ഒരു ഇസ്ലാമിക തീവ്രവാദി ജനക്കൂട്ടത്തിനിടയിലൂടെ മോഷ്ടിച്ച ട്രക്ക് ഓടിച്ചു, 12 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അയല്‍രാജ്യമായ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് നഗരം 2018 ല്‍ ഒരു ക്രിസ്മസ് മാര്‍ക്കറ്റിന് നേരെ നടന്ന ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

ഈ വര്‍ഷം ജൂണില്‍, പടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ കൊളോണിനടുത്തുള്ള സോളിംഗനില്‍ ഒരു ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണം ആസൂത്രണം ചെയ്തതിന് 15 വയസ്സുകാരനെ നാല് വര്‍ഷം തടവിന് ശിക്ഷിച്ചു.
- dated 29 Nov 2024

Comments:

Keywords: Germany - Otta Nottathil - terror_warning_x_mas_merkets_german_interior_minister Germany - Otta Nottathil - terror_warning_x_mas_merkets_german_interior_minister,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

phalasine_flag_hoisted_in_post_german_bundestag_reichtag_Nov_08_2026
ജര്‍മനി ബര്‍ലിനില്‍ ഞെട്ടല്‍; റൈഷ്ടാഗിന് മുന്നില്‍ ദേശീയ പതാക മാറ്റി ഫലസ്തീന്‍ പതാക ഉയര്‍ത്തി ; മൂന്ന് ജര്‍മ്മന്‍ പൗരന്മാര്‍ പിടിയില്‍
st_gregorios_orthodox_parish_parumala_perunal_bonn_Nov_8_2026
ജര്‍മനി ബോണ്‍~കൊളോണ്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ 124~ാമത് പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 8~ന്
kerala_samajam_frankfurt_kerala_piravi_sahithya_sangamam_Nov_1_2026
ജര്‍മനി ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന്റെ സാഹിത്യ സംഗമവും കേരളപ്പിറവി ആഘോഷവും : ഹൃദ്യമായ ഒത്തുചേരലായി
Lufthansa_makes_account_mandatory_for_online_check_in_Nov_06__2026
ജര്‍മനി ലുഫ്താന്‍സയില്‍ ആണോ യാത്ര ? ഇനി ഓണ്‍ലൈന്‍ ചെക്ക് ~ ഇന്‍ ചെയ്യണമെങ്കില്‍ അക്കൗണ്ട് നിര്‍ബന്ധം ; പുതിയ നിയമവുമായി വിമാന കമ്പനി
small_plane_crashed_in_highway_2_germany_died_2_Nov_06_2026
ജര്‍മനി ജര്‍മ്മനിയിലെ ഹൈവേയില്‍ ചെറുവിമാനം തകര്‍ന്നു വീണ് ദുരന്തം ; രണ്ട് പേര്‍ ദാരുണമായി മരിച്ചു
european_shares_market_join_global_falling_on_US_election_Nov_06_2026
ജര്‍മനി ആഗോള വിപണിയില്‍ വന്‍ തകര്‍ച്ച; അക നിക്ഷേപങ്ങളിലെ ആശങ്കകളും യു.എസ് തിരഞ്ഞെടുപ്പ് ഫലവും യൂറോപ്യന്‍ ഓഹരി വിപണിയെയും ബാധിച്ചു
German_child_benefit_payments_are_booming_abroad
ജര്‍മനി ജര്‍മ്മനിയില്‍ വിദേശത്തുള്ള കുട്ടികള്‍ക്കുള്ള ജര്‍മ്മന്‍ ചൈല്‍ഡ് ബെനിഫിറ്റ് (Kindergeld) വന്‍തോതില്‍ വര്‍ദ്ധിക്കുന്നു; 2011~ന് ശേഷം കണക്കുകള്‍ മൂന്നിരട്ടിയായി