ബര്‍ലിന്‍:ജര്‍മനിയിലേയ്ക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം' തട്ടിയ കേസില്‍ മൂവാറ്റുപുഴ ആവോലി പരീക്കപ്പീടിക മുണ്ടയ്ക്കല്‍ വീട്ടില്‍ ഷൈനി മാത്യു എന്ന (49) കാരിയെ മൂവാറ്റുപുഴ പോലീസ് അറസ്ററ് ചെയ്തു. ജര്‍മ്മനിയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജോലിക്കായുള്ള വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഊരമന സ്വദേശിയില്‍ നിന്ന് നാല് ലക്ഷത്തി മുപ്പത്തിയെണ്ണായിരം രൂപയും ഇയാളുടെ സുഹൃത്തിന് സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രുപയും തട്ടിയെടുത്ത കേസിലാണ് അറസ്ററ്.
മൂവാറ്റുപുഴയിലെ ഈസി വിസ എന്ന സ്ഥാപനത്തിന്റെ മറവിലാണ് പണം വാങ്ങിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ 'ഈ സ്ഥാപനത്തിന് വിദേശത്തേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എല്ലാവരും ശ്രദ്ധിയ്ക്കുക.
Comments: