63 വയസിലാണ് മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ജീവിത പങ്കാളിയായ സൂസന്നെ ഷീഫര്‍ അറിയിച്ചു.
അറ്റാക്കിങ് ലെഫ്റ്റ് ബാക്കായി കളിച്ചിരുന്ന ബ്രെമെ ആകെ എട്ട് അന്താരാഷ്ട്ര ഗോളുകളാണ് നേടിയിട്ടുള്ളത്. ഇതില്‍ മൂന്നും 1990 ലോകകപ്പിലായിരുന്നു. ആദ്യം പശ്ചിമ ജര്‍മനിക്കായും പിന്നീട് ഐക്യ ജര്‍മനിക്കായും കളിച്ചു. ആഖെ 86 അന്താരാഷ്ട്ര മത്സരങ്ങള്‍. ഇന്റര്‍ മിലാന്‍, ബയേണ്‍ മ്യൂണിക്, കൈസര്‍ലോട്ടന്‍, റയല്‍ സരഗോസ അടക്കമുള്ള പ്രമുഖ ക്ളബുകള്‍ക്കുവേണ്ടി ബൂട്ടണിഞ്ഞു.
ബുണ്ടസ് ലിഗയില്‍ കൈസര്‍ലോട്ടന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിരുന്നു. 1986ലെ ലോകകപ്പിലും 92ലെ യൂറോകപ്പിലും രണ്ടാം സ്ഥാനം നേടിയ ടീമിലും അംഗമായിരുന്നു.

Comments: