യൂറോ 2024: സ്കോട്ട്ലന്‍ഡിനെ ഗോള്‍മഴയില്‍ മുക്കി ജര്‍മനി തുടങ്ങി

News Photo 1 - Germany - Sports - euro2024_germany_vs_scotlandNews Photo 2 - Germany - Sports - euro2024_germany_vs_scotland

മ്യൂണിച്ച്: ദീര്‍ഘകാലമായി ഫോം നഷ്ടപ്പെട്ട് കഷ്ടപ്പെടുന്ന ജര്‍മന്‍ ഫുട്ബോള്‍ ടീമിന് ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്ന് യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഗംഭീര തുടക്കം. യൂറോ 2024 ഉദ്ഘാടന മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെ കീഴടക്കിയത് ഒന്നിനെതിരേ അഞ്ച് ഗോളിന്.

ഫ്ളോറിയന്‍ വിര്‍ട്സ്, ജമാല്‍ മുസൈല, കായ് ഹാവെര്‍ട്സ് എന്നിവരുടെ ഗോളുകളിലൂടെ ആദ്യ പകുതിയില്‍ തന്നെ വ്യക്തമായ ലീഡ് നേടിയ ജര്‍മനിക്കു വേണ്ടി സബ്സ്ററിറ്റ്യൂട്ട് താരങ്ങള്‍ നിക്ളാസ് ഫുള്‍ക്രൂഗും എംറെ കാനുമാണ് രണ്ടാം പകുതിയില്‍ പട്ടിക തികച്ചത്.

ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ റിയാന്‍ പോര്‍ട്ട്യൂസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് സ്കോട്ടിഷ് സംഘത്തിനു തിരിച്ചടിയായി. ഈ ഫൗളിനു കിട്ടിയ പെനല്‍റ്റിയിലൂടെയായിരുന്നു ഹാവെര്‍ട്സിന്‍റെ ഗോള്‍. 87ാം മിനിറ്റിലാണ് സ്കോട്ട്ലന്‍ഡിന്‍റെ ആശ്വാസ ഗോള്‍ പിറന്നത്. അന്‍റോണിയോ റൂഡിഗറുടെ പേരില്‍ സെല്‍ഫ് ഗോളായി ഇതു രേഖപ്പെടുത്തി.

ഇനി എ ഗ്രൂപ്പില്‍ നിന്നു മുന്നേറണമെങ്കില്‍ ഹംഗറിക്കും സ്വിറ്റ്സര്‍ലന്‍ഡിനുമെതിരേ അസാമാന്യ പ്രകടനം തന്നെ സ്കോട്ട്ലന്‍ഡ് പുറത്തെടുക്കേണ്ടി വരും.

യൂറോ കപ്പോടെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിക്കുന്ന ടോണി ക്രൂസിന്‍റെ ഗംഭീരമായ മിഡ്ഫീല്‍ഡ് പ്രകടനങ്ങള്‍ക്കും മത്സരം വേദിയായി. ജോഷ്വ കിമ്മിച്ചിനു ക്രൂസ് നല്‍കിയ ക്രോസ്ഫീല്‍ഡ് ലോബില്‍നിന്നായിരുന്നു വിര്‍ട്സിന്‍റെ ഗോള്‍. ഇതോടെ ജര്‍മനിക്കായി യൂറോ കപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇരുപത്തൊന്നുകാരന്‍ മാറി. ലീഡ് ഉയര്‍ത്തിയ മുസൈലയ്ക്ക് വിര്‍ട്സിനെക്കാള്‍ 67 ദിവസം മാത്രം പ്രായക്കൂടുതല്‍.
- dated 15 Jun 2024
germany beats 1o man scotland 5-1 in euro 2024 inaugural match

Comments:

Keywords: Germany - Sports - euro2024_germany_vs_scotland Germany - Sports - euro2024_germany_vs_scotland,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.