
ഡെന്‍മാര്‍ക്കിനെതിരായ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ പീക്രാര്‍ട്ടറില്‍ 2~0 ന് വിജയിച്ചപ്പോള്‍, ജൂലിയന്‍ നാഗെല്‍സ്മാന്‍ പരാതിപ്പെട്ടതിന് ആദ്യ മഞ്ഞക്കാര്‍ഡ് കണ്ടു. ഇതിന് യുവേഫ പെനാല്‍റ്റി കാറ്റലോഗ് അനുസരിച്ച്, കുറ്റകൃത്യമായി കണക്കാക്കി 2,000 യൂറോ പിഴയടയ്ക്കേണ്ടി വരും.
നിലവിലെ Uefa ഡിസിപ്ളിനറി റെഗുലേഷന്‍സ്" അനുസരിച്ച് ~ ആര്‍ട്ടിക്കിള്‍ 15 (4) കളിക്കാരുടെയും ഒഫീഷ്യലുകളുടെയും മോശം പെരുമാറ്റം ~ ഒരു അവസാന ടൂര്‍ണമെന്റിലെ മഞ്ഞ കാര്‍ഡിന് 2,000 യൂറോയാണ് വില. വിവരങ്ങള്‍ അനുസരിച്ച്, കേസിലെ പണം യുവേഫ ഫൗണ്ടേഷന് ഗുണം ചെയ്യും. മാത്രമല്ല അത് പെട്ടെന്ന് തീര്‍പ്പാക്കാനാകില്ല. ഇനിയും സാധ്യമാവുന്ന മറ്റേതെങ്കിലും കുറ്റകൃത്യങ്ങള്‍ക്കൊപ്പം, ടൂര്‍ണമെന്റിന്റെ അവസാനം മൊത്തം തുകയടച്ച് തീര്‍പ്പാക്കുകയാണ് ചെയ്യുന്നത്.
എന്തുകൊണ്ടാണ് ഡെന്മാര്‍ക്കിനെതിരെ നാഗല്‍സ്മാന് മഞ്ഞക്കാര്‍ഡ് ലഭിച്ചത് ?
ഡിഎഫ്ബിയുടെ(ജര്‍മനി) സ്ൈ്രടക്കര്‍ കെയ് ഹാവെര്‍ട്സ് ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് ഓടിയെങ്കിലും പന്ത് പോസ്ററിന് തൊട്ടുപിന്നാലെ പായിക്കുകയായിരുന്നു. മധ്യനിരയില്‍ ഒപ്പം ഓടിയെത്തിയ ലെറോയ് സാനെയെ ആന്‍ഡ്രിയാസ് ക്രിസ്റെറന്‍സന്‍ വീഴ്ത്തിയതിനാല്‍ ഹാവേര്‍ട്സിന് ഷോട്ട് എടുക്കേണ്ടി വന്നു.

Comments: