
മല്‍സരം തീരുമ്പോള്‍ സിആര്‍ 7 നുമായി നേരിട്ടൊരു കൂടിക്കാഴ്ചയ്ക്കും ഒരു സെല്‍ഫിയ്ക്കും ഒരുങ്ങിയെങ്കിലും ഒന്നും സാധിക്കാത്തതിന്റെ നിരാശയിലാണ് ആറംഗ സംഘം. എന്നാല്‍ സ്റേറഡിയത്തിലിരുന്നു കണ്‍മുന്നിലൂടെ പന്തുമായി കുതിയ്ക്കുന്ന റോണോയെ അടുത്തു കാണാന്‍ സാധിച്ചത് ജീവിതത്തിലെ വലിയൊരു അസുലഭ മുഹൂര്‍ത്തമായി ആറുപേരും മനസിനുള്ളില്‍ ഫ്രെയ്മിട്ടു വെച്ചിരിയ്ക്കയാണന്ന് ലേഖകനോടു പറഞ്ഞു. മല്‍സരത്തില്‍ പോര്‍ച്ചുഗലിനു ലഭിച്ച പെനാല്‍റ്റി കിക്ക് റോണോ നഷ്ടമാക്കിയതിലുള്ള സങ്കടവും അവര്‍ പറഞ്ഞു. ഫ്രാങ്ക്ഫര്‍ട്ട് അരീന സ്റേറഡിയത്തിലെ സന്തോഷക്കാഴ്ചകള്‍ നേരിട്ടുകണ്ടതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് സംഘം. മല്‍സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ പോര്‍ച്ചുഗല്‍ സ്ളോവേനിയയെ(3:0) കീഴടക്കി ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചു.

Comments: