
സ്പെയിനിനെതിരായ ജര്‍മനിയുടെ യൂറോയിലെ ക്വാര്‍ട്ടര്‍ ഫൈനലിലെ ഞെട്ടിക്കുന്ന രംഗമായിരുന്നു അത്.
എക്സ്ട്രാ ടൈമില്‍, ഒരു പ്രതീക്ഷ നല്‍കുന്ന പൊസിഷനില്‍ നിന്ന് (106ാം മിനിറ്റ്) മുസിയാല ഗോളിലേക്ക് ഷൂട്ട് ചെയ്തു. എന്നാല്‍ പന്ത് സ്പാനിഷ് ചുരുണ്ട മുടിയുള്ള കുക്കുറെല്ലയുടെ കൈയ്യില്‍ തട്ടി തെറിയ്ക്കുകയായിരുന്നു. വളരെ ക്ളിയര്‍ആയ ഹാന്‍ഡ്ബോള്‍ ഉപയോഗിച്ച് ജര്‍മ്മന്‍ വിജയഗോള്‍ തടഞ്ഞുവെന്നാണ് പരാതി.
കളി നിന്ത്രിച്ചിരുന്ന റഫറി ആന്റണി ടെയ്ലര്‍ ഹാന്‍ഡ്ബോള്‍ അല്ലെന്ന് തീരുമാനിച്ചു. പകരം, 119~ാം മിനിറ്റില്‍ ജര്‍മനി ഒരു ഗോളിനു കൂടി വഴങ്ങി, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി.
ടൂര്‍ണമെന്റിന് മുമ്പ് യുവേഫ റഫറി ചീഫ് റോബര്‍ട്ടോ റോസെറ്റി നല്‍കിയ നിയമങ്ങളുടെ വ്യാഖ്യാനമനുസരിച്ച്, രംഗം വ്യക്തമായും ഒരു വിസിലിന് കാരണമാകേണ്ടതായിരുന്നു.

Comments: