Today: 19 Aug 2022 GMT   Tell Your Friend
Advertisements
യുഎഇയില്‍ തൊഴില്‍ സാധ്യത വര്‍ധിക്കുന്നു
Photo #1 - Gulf - Otta Nottathil - 15220226uae
ദുബായ്: യുഎഇയിലെ 76 ശതമാനം തൊഴിലുടമകളും ഈ വര്‍ഷം പുതിയജീവനക്കാരെ നിയമിക്കാന്‍ സാധ്യതയുള്ളതായി സര്‍വേ റിപ്പോര്‍ട്ട്. മാര്‍ക്കറ്റിങ്, സെയില്‍സ് എക്സിക്യുട്ടീവുകള്‍, അക്കൗണ്ടന്റുമാര്‍, സെയില്‍സ് മാനേജര്‍മാര്‍ എന്നീ തൊഴിലുകള്‍ക്കാണ് കൂടുതല്‍ ആവശ്യകതയെന്ന് പുതിയസര്‍വേ വെളിപ്പെടുത്തുന്നു.

അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തില്‍ 34 ശതമാനം തൊഴിലുടമകളും സെയില്‍സ്, മാര്‍ക്കറ്റിങ് മേഖലകളില്‍ ഉദ്യോഗാര്‍ഥികളെ തേടുന്നതായി കണ്ടെത്തി. 31 ശതമാനം തൊഴിലുടമകള്‍ ഈ മേഖലയില്‍ മധ്യതലത്തില്‍ അനുഭവപരിചയമുള്ള ഉദ്യോഗാര്‍ഥികളെയാണ് തേടുന്നത്. 30 ശതമാനം പേര്‍ മാനേജര്‍ തസ്തികയിലുള്ള ഉദ്യോഗാര്‍ഥികളെ നിയമിക്കാനും ഉദ്ദേശിക്കുന്നതായി സര്‍വേയില്‍ വ്യക്തമാക്കുന്നു.

ഉദ്യോഗാര്‍ഥികള്‍ക്ക് ഇംഗ്ളീഷിലും അറബിയിലും പ്രാവീണ്യമുണ്ടായിരിക്കണമെന്ന് സര്‍വേയില്‍ പങ്കെടുത്ത തൊഴിലുടമകളില്‍ 57 ശതമാനം പേര്‍ ആവശ്യപ്പെട്ടു. നല്ല സംഘബോധമുണ്ടായിരിക്കണം (46 ശതമാനം), സമ്മര്‍ദത്തിലും പ്രവര്‍ത്തിക്കാനാകണം (41 ശതമാനം), നല്ല നേതൃപാടവം ഉണ്ടായിരിക്കണം (38 ശതമാനം) എന്നീ കഴിവുകളും തൊഴിലുടമകള്‍ പ്രതീക്ഷിക്കുന്നു.

യു.എ.ഇ.യിലെ തൊഴിലുടമകള്‍ക്കിടയില്‍ ഏറ്റവുംകൂടുതല്‍ ആവശ്യപ്പെടുന്ന വിദ്യാഭ്യാസയോഗ്യതകള്‍ ബിസിനസ് മാനേജ്മെന്റ് (32 ശതമാനം), എന്‍ജിനിയറിങ് (29 ശതമാനം), കൊമേഴ്സ് (22 ശതമാനം) എന്നിവയാണ്. ബാങ്കിങ്, ധനകാര്യം, പരസ്യം, പബ്ളിക് റിലേഷന്‍സ്, ഐ.ടി., ഇന്റര്‍നെറ്റ്, ഇ~കൊമേഴ്സ് മേഖലകളിലും തൊഴിലാളികളെ വേണമെന്ന് സര്‍വേ വ്യക്തമാക്കി. 2021 ഡിസംബര്‍ എട്ട് മുതല്‍ 2022 ജനുവരി 10 വരെ ഓണ്‍ലൈനായാണ് സര്‍വേനടത്തിയത്.
- dated 14 Feb 2022


Comments:
Keywords: Gulf - Otta Nottathil - 15220226uae Gulf - Otta Nottathil - 15220226uae,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us