മൃതദേഹങ്ങളില്‍ ഡിഎന്‍എ പരിശോധന തുടങ്ങി. ഭൗതിക ശരീരങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം കുവൈറ്റിലെത്തി. ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് എല്ലാ പിന്തുണയും സഹായവും ഉറപ്പാക്കുമെന്നു കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാ അറിയിച്ചു. 48 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞെന്നും അദ്ദേഹം. മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ കുവൈറ്റിന്റെ വിമാനവും സജ്ജമാക്കിയിട്ടുണ്ട്.
ആകാശ് എസ്. നായര്‍, ഉമറുദ്ദീന്‍ ഷമീര്‍, പി.വി. മുരളീധരന്, സ്റെറഫിന് എബ്രഹാം സാബു, രഞ്ജിത് കുണ്ടടുക്കം, ലൂക്കോസ്, മാത്യു തോമസ്, ബാഹുലേയന്, സാജന് ജോര്‍ജ്, പി. കുഞ്ഞിക്കേളു, സജു വര്‍ഗീസ്, ശ്രീഹരി പ്രദീപ്, സിബിന് ടി. ഏബ്രഹാം, ഷിബു വര്‍ഗീസ്, അരുണ്‍ ബാബു, തോമസ് ടി. ഉമ്മന്‍.
എറണാകുളം സ്വദേശി ഡെനി റാഫേല്‍, കൊല്ലം ഓയൂര്‍ സ്വദേശി ഷമീര്‍ (33), പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് (32), പത്തനംതിട്ട വാഴമുട്ടം ഈസ്ററ് പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന് നായര്‍ (60), കോന്നി അട്ടച്ചാക്കല്‍ കൈതക്കുന്ന് ചെന്നശ്ശേരില്‍ സജു വര്‍ഗീസ് (56), കോട്ടയം പാമ്പാടി ഇടിമാരിയില്‍ സാബു ഫിലിപ്പിന്റെ മകന് സ്റെറഫിന് എബ്രഹാം സാബു (29), ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് പ്രദീപ് ~ദീപ ദമ്പതികളുടെ മകന് ശ്രീഹരി (27), ചങ്ങനാശേരി പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസ്, വെളിച്ചിക്കാല വടകോട് വിളയില്‍ ഉണ്ണുണ്ണിയുടെ മകന് ലൂക്കോസ് (48), കൊല്ലം പുനലൂര്‍ നരിയ്ക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന് വില്ല ജോര്‍ജ് പോത്തന്റെയും വത്സമ്മയുടെയും മകന് സാജന് ജോര്‍ജ് (29), ചെറുവത്തൂര്‍ പിലിക്കോട് എരവില്‍ സ്വദേശി പി. കുഞ്ഞിക്കേളു (58), കാസര്‍കോട് ചെങ്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍(37), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്, മലപ്പുറം തിരൂര്‍ കൂട്ടായി കോതപ്പറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പെരിന്തല്‍മണ്ണ പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന് (36), ചാവക്കാട് സ്വദേശി ബിനോയ് തോമസ്, പത്തനംതിട്ട കോഴഞ്ചേരി കീഴ്വായ്പൂര് സ്വദേശി സിബിന് ടി. എബ്രഹാം, നിഥിന് കൊത്തൂര്‍, അനീഷ് കുമാര്‍ ഉണ്ണന്‍കണ്ടി, രാജു എബെമസന്, പത്തനംതിട്ട നിരണം സ്വദേശി മാത്യു തോമസ്, ഡെന്നി ബേബി കരുണാകരന്, തിരുവനന്തപുരം നെടുമങ്ങാട്, വലിയമല സ്വദേശി അരുണ്‍ ബാബു (37) എന്നിവരാണു മരിച്ചത്.
ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും വേണ്ട ക്രമീകരണങ്ങള്‍ക്കായി ദുരന്തഭൂമിയിലെത്തിയ വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അല്‍ യാഹ്യയുമായി ചര്‍ച്ച നടത്തി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും എല്ലാ പിന്തുണയും നല്‍കുമെന്ന് അല്‍ യാഹ്യ ഉറപ്പുനല്‍കി.
പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച കീര്‍ത്തിവര്‍ധന്‍ സിങ് പിന്നീട് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദുമായി കൂടിക്കാഴ്ച നടത്തി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കാന്‍ കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഷെയ്ഖ് ഫഹദ്, സിങ്ങിനെ അറിയിച്ചു.

Comments: