Today: 19 Aug 2022 GMT   Tell Your Friend
Advertisements
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ കൗണ്‍സിലിന് ബഹറിനില്‍ ഇന്നു തെരിതെളിയും
Photo #1 - Gulf - Otta Nottathil - 25620221wmc
മനാമ: ലോകമെമ്പാടും പടര്‍ന്നു പന്തലിച്ചു കിടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ കോണ്‍ഫറന്‍സിന്റെ പതിമൂന്നാം സമ്മേളനത്തിന് ബഹറിനിലെ മനാമയിലുള്ള റാഡിസണ്‍ ബ്ളൂ ഹോട്ടലില്‍ ഇന്നു വൈകിട്ട് ആറിന് തിരി തെളിയും. കേരള വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എംപി, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി തുടങ്ങിയ നിരവധി നേതാക്കളും ആഗോള തലത്തിലെ നിരവധി പ്രൊവിന്‍സുകളില്‍നിന്ന് നാനൂറോളം പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

ഗ്ളോബല്‍ പ്രസിഡന്റ് ഗോപാല പിള്ള, ഗ്ളോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ളോബല്‍ ട്രഷറര്‍ തോമസ് അറമ്പന്‍കുടി, ഗ്ളോബല്‍ വൈസ് പ്രസിഡന്റ് പി.സി. മാത്യു തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിക്കും.

ഡബ്ള്യുഎംസി ബഹറിന്‍ പ്രോവിന്‍സാണ് പതിമൂന്നാം സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. സമ്മേളനത്തിന്റെ രജിസ്ട്രേഷന്‍ 23 വ്യാഴാഴ്ച ആരംഭിച്ചു. പ്രതിനിധികള്‍ സമ്മേളന നഗറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഹോട്ടല്‍ റാഡിസണ്‍ ബ്ളൂവിലെ സമ്മേളന വേദിക്ക് ഡബ്ള്യുഎംസി മുന്‍ ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ പേരാണ് നല്‍കിയിരിക്കുന്നത്.

ഇന്നു തുടങ്ങുന്ന സമ്മേളനം ഞായറാഴ്ച ഉച്ചയോടെ സമാപിക്കും. ശനിയാഴ്ച നടക്കുന്ന കലാ~സാംസ്കാരിക പരിപാടികളില്‍ പിന്നണി ഗായകന്‍ ബിജു നാരായണന്‍, നടനും സംവിധായകനുമായ രമേശ് പിഷാരടി തുടങ്ങിയവര്‍ അണിനിരക്കും. നിരവധി കലാകാരന്‍മാര്‍ പങ്കെടുക്കുന്ന കലാസന്ധ്യയും സമാപന സമ്മേളനത്തില്‍ അരങ്ങേറുമെന്ന് കോണ്‍ ഫ്രന്‍സ് ചെയര്‍മാനും മിഡില്‍ ഈസ്ററ് റീജിയണ്‍ ചെയര്‍മാനുമായ രാധാകൃഷ്ണന്‍ തെരുവത്ത്,ജനറല്‍ കണ്‍വീനറും ബഹറിന്‍ പ്രൊവിന്‍സ് പ്രസിഡന്റ് എബ്രഹാം സാമുവല്‍, ജനറല്‍ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡന്റ് ഹരീഷ് നായര്‍, ട്രഷറാറ് ജിജോ ബേബി.ബഹറിന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ബാബു കുഞ്ഞി രാമന്‍,കോണ്‍ഫറന്‍സ് പെട്രോണ്‍ ഡോ.പി.വി.ചെറിയാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
- dated 23 Jun 2022


Comments:
Keywords: Gulf - Otta Nottathil - 25620221wmc Gulf - Otta Nottathil - 25620221wmc,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us