യാത്രക്കാര്‍ക്ക് ഇത് സംബന്ധിച്ച് മുന്‍കൂറായി അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. വിമാനത്താവളത്തില്‍ യാത്രക്കായി എത്തിയ ശേഷമാണ് എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയെന്ന് ഇവര്‍ അറിഞ്ഞത്. ഇതോടെ യാത്രക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.
രാജ്യത്താകെ വിമാനയാത്രക്കാരെ വലച്ചത് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധിയാണ്. നിരവധി ആഭ്യന്തര~ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഇതേ തുടര്‍ന്ന് റദ്ദാക്കി. ഇന്ന് ജോലിക്കെത്തേണ്ടവരും വീസ കാലാവധി തീരുന്നവരും പെരുവഴിയിലായി. വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങുമെന്ന് എയര്‍ ഇന്ത്യ എംഡി അറിയിച്ചു. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളിലും നിരവധി യാത്രക്കാര്‍ ഇന്ന് രാവിലെ മുതല്‍ വലഞ്ഞു.
ഇന്നലെ രാത്രി മുതലാണ് വിമാനങ്ങള്‍ റദ്ദ് ചെയ്തു തുടങ്ങിയത്. കണ്ണൂരും കരിപ്പൂരും യാത്രക്കാര്‍ ബഹളം വച്ചു. തിരുവനന്തപുരത്തും പ്രതിഷേധം ഉണ്ടായി. വിമാനത്താവളങ്ങളില്‍ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.
കരിപ്പൂരില്‍ റദ്ദാക്കിയത് 12 സര്‍വ്വീസുകളാണ്. തിരുവനന്തപുരത്തും കണ്ണൂരിലും മൂന്ന് വീതം സര്‍വ്വീസുകള്‍. കണ്ണൂര പ്രതിഷേധവുമായി ഏറെനേരം കാത്തു നിന്ന ചിലര്‍ക്ക് പകരം ടിക്കറ്റുകള്‍ ലഭിച്ചു. യാത്ര തുടരാന്‍ കഴിയാതെ പോയവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

Comments: