എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകി: യാത്രക്കാര്‍ ആറ് മണിക്കൂര്‍ കുടുങ്ങി

News Photo 1 - Gulf - Otta Nottathil - airindia_express_delay
ദുബായ്: ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സര്‍വിസ് മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ തങ്ങേണ്ടി വന്നത് ആറു മണിക്കൂറിലേറെ. ദുബായില്‍ നിന്നും ചൊവ്വാഴ്ച രാവിലെ 6 മണിക്ക് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 350 ആണ് മുടങ്ങിയത്. പുലര്‍ച്ചെ 4 മണിക്ക് മുന്‍പായി യാത്രക്കാര്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു.

എന്നാല്‍, 6 മണിക്ക് വിമാനം പുറപ്പെടാത്തത് അന്വേഷിച്ചപ്പോള്‍ പ്രസ്തുത വിമാനം റദ്ദാക്കിയെന്നും, 10.30നുള്ള വിമാനത്തില്‍ കയറ്റി വിടാമെന്നുമാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. യാത്ര വൈകിയതിനാല്‍ നാട്ടില്‍ അടിയന്തിരമായി എത്തേണ്ട പല കാര്യങ്ങള്‍ക്കും തടസം വന്നു. പിന്നീട്, ഉച്ച 12 മണിക്കാണ് ഈ വിമാനം പുറപ്പെട്ടത്.

വിമാനം പുറപ്പെടാന്‍ മണിക്കൂറുകള്‍ വൈകിയത് മൂലം കുടുംബങ്ങളടക്കമുള്ള യാത്രക്കാരാണ് എയര്‍പോര്‍ട്ടില്‍ ദീര്‍ഘ നേരം കഴിയേണ്ടി വന്നത്. തനിക്ക് നാട്ടില്‍ ഉടന്‍ എത്തേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും, അനേകം പേര്‍ ഇതുകാരണം പ്രയാസത്തിലായെന്നും യാത്രക്കാര്‍. ക്രിസ്മസ് വെക്കേഷനടുത്തതിനാല്‍ ധാരാളം കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ കൂടുതലായുള്ള സന്ദര്‍ഭമാണിത്.
- dated 19 Dec 2024

Comments:

Keywords: Gulf - Otta Nottathil - airindia_express_delay Gulf - Otta Nottathil - airindia_express_delay,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഗള്‍ഫ് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ശക്തമായി
ഗള്‍ഫ് ഇറാനില്‍ 5 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്
ഗള്‍ഫ് അലി ഖമേനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു
ഗള്‍ഫ് പശ്ചിമേഷ്യയില്‍ യുദ്ധഭീതി: ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ തിരിച്ചയച്ചു
ഗള്‍ഫ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പരിമിതമായ തോതില്‍ വീണ്ടും തുടങ്ങി
ഗള്‍ഫ് ഇറാനെ ഇസ്രായേല്‍ 'ലോക്ക്' ചെയ്തത് ഇങ്ങനെ; ഖമേനി കുടുങ്ങിയത് ചാരവലയില്‍
ഗള്‍ഫ് ഇറാന്‍ യുദ്ധം: ആണവനിലയത്തിന് കേടുപാട്, യൂറോപ്പിന് ഇറാന്റെ ഭീഷണി