അബുദാബി: യുഎഇ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയോണ്‍ സആറുമായി അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി. ഉഭയ കക്ഷി ബന്ധങ്ങളും ഗാസ പ്രതിസന്ധിയും യോഗത്തില്‍ ചര്‍ച്ചയായി. വെടിനിര്‍ത്തല്‍ കരാര്‍ പുനരാരംഭിക്കുന്നതിനും അത് നടപ്പാക്കുന്നതിനും ബന്ദികളുടെ മോചനം ഉറപ്പാക്കുന്നതിനുമുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങളെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു.
സംഘര്‍ഷം ഒഴിവാക്കുന്നതിനും മേഖലയില്‍ സഹിഷ്ണുത, സഹവര്‍ത്തിത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കൂട്ടായ അന്താരാഷ്ട്ര ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വെടിനിര്‍ത്തലിനായി പ്രവര്‍ത്തിക്കേണ്ടതിന്‍റെ പ്രാധാന്യം ഷെയ്ഖ് അബ്ദള്ള വിശദീകരിച്ചു.
യോഗത്തില്‍ ഇസ്രയേലിലെ യുഎഇ അംബാസഡര്‍ സഈദ് മുബാറക് അല്‍ ഹാജിരിയും മുഹമ്മദ് മപ്മൂദ് അല്‍ ഖാജയും പങ്കെടുത്തു
Comments: