ബഹ്റൈന്‍: ഗള്‍ഫ് എയര്‍ വിമാന സര്‍വിസുകളില്‍ യാത്രക്കാര്‍ക്ക് കൊണ്ടു പോകാവുന്ന ലഗേജിന്റെ അളവ് കുറച്ചു. എക്കണോമി ക്ളാസില്‍ നിലവില്‍ 23+ 23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത്. അതില്‍ കാര്യമായ കുറവ് വരുത്തി.
എക്കണോമി ക്ളാസ്സ് ലൈറ്റ് വിഭാഗത്തില്‍ 25 കിലോ ലഗേജ് മാത്രമാക്കി.
എക്കണോമി ക്ളാസ്സ് സ്മാര്‍ട്ട് വിഭാഗത്തില്‍ 30 കിലോയും ഫ്ലെക്സ് വിഭാഗത്തില്‍ 35 കിലോയുമാക്കി. നിശ്ചിത തൂക്കത്തിനുള്ളില്‍ പരമാവധി അഞ്ചു ബാഗേജുകളാക്കി കൊണ്ടുപോകാം. പക്ഷെ ഒരു ബാഗേജ് 32 കിലോയില്‍ കൂടാന്‍ പാടില്ല.
എക്കണോമി ക്ളാസ് ഹാന്‍ഡ് ബാഗേജ് ആറു കിലോ തന്നെയായിരിക്കും. ബിസിനസ്സ് ക്ളാസ്സില്‍ ഇതുവരെ 32+32 കിലോ ലഗേജായിരുന്നു അനുവദിച്ചിരുന്നത്.
ഇനി മുതല്‍ സ്മാര്‍ട്ട് വിഭാഗത്തില്‍ 40 കിലോയും ഫ്ലെക്സ് വിഭാഗത്തില്‍ 50 കിലോയുമായി മാറും. ഹാന്‍ഡ് ബാഗേജ് നിലവിലുള്ള ഒമ്പത് കിലോ തന്നെയായി തുടരും. ഒക്ടോബര്‍ 27 മുതല്‍ പുതുക്കിയ ബാഗേജ് നയം നടപ്പില്‍ വരുമെന്ന് ശമ്പനി അറിയിച്ചു.

Comments: