ഇറാന്റെ നിരവധി ആണവ കേന്ദ്രങ്ങള്‍ ഇസ്ഫഹാന്‍ പ്രവിശ്യയിലാണു സ്ഥിതി ചെയ്യുന്നത്. ഇവ സുരക്ഷിതമാണെന്ന് ഇറാന്‍
മാധ്യമമായ തസ്നീം റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ നഗരങ്ങളായ ടെഹ്റാന്‍, ഇസ്ഫഹാന്‍, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വ്യോമഗതാഗതം ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു.എമിറേറ്റ്സ്, ഫ്ലൈ ദുബായ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
ഈ മാസം ഒന്നിന് ഡമാസ്കസിലെ ഇറാന്‍ എംബസി ഇസ്രയേല്‍ ആക്രമിച്ച് ഒരു ജനറല്‍ ഉള്‍പ്പെടെ 7 ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതിനു തിരിച്ചടിയായി ശനിയാഴ്ച മുന്നൂറോളം മിസൈല്‍, ഡ്രോണ്‍ ആക്രമണമാണ് ഇറാന്‍ നടത്തിയത്.

Comments: