അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിയെത്തി ഗൃഹനാഥനെ രക്ഷിക്കാന്‍ ശ്രമിച്ചതോടെ ഇയാളെ വിട്ട് അടുത്തയാളുടെ കൈയിലും സിംഹം കടിച്ചു. വടികള്‍ കൊണ്ട് ആളുകള്‍ സിംഹത്തെ ആട്ടിയകറ്റിയെങ്കിലും ആക്രമണം തുടര്‍ന്നു. കൈയില്‍ കിട്ടിയതെല്ലാം കൊണ്ട് ആളുകള്‍ ആഞ്ഞടിച്ചെങ്കിലും സിംഹം കടിവിട്ടില്ല. യുവാവും സിംഹവും കൂടി നിലത്തുവീണു. ഒടുവില്‍, ഇരുമ്പ് വടി കൊണ്ട് കുത്തി സിംഹത്തിന്റെ വായ തുറപ്പിച്ചാണ് യുവാവിന്റെ കൈ പുറത്തെടുത്തത്.
പരുക്കേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിംഹത്തിന്റെ ആക്രമണദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Comments: