227 രാജ്യങ്ങളില്‍ 193 എണ്ണത്തിലേക്ക് വിസാ രഹിത/വിസാ ഓണ്‍ അറൈവല്‍ യാത്ര സാധ്യമാവുന്ന സിംഗപ്പൂരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 190 രാജ്യങ്ങളിലേക്ക് വീതം സമാന യാത്ര സാധ്യമാവുന്ന ദക്ഷിണ കൊറിയയും ജപ്പാനും രണ്ടാം സ്ഥാനത്താണ്.189 ലക്ഷ്യസ്ഥാനങ്ങളുമായി സ്പെയിന്, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ഫിന്‍ലാന്‍ഡ്, ഡെന്മാര്ക്ക് എന്നിവ മൂന്നാം സ്ഥാനം പങ്കിടുന്നു. 188 ലക്ഷ്യ സ്ഥാനങ്ങളുമായി ഓസ്ട്രേലിയ 6~ാം സ്ഥാനത്തും, 187 ലക്ഷ്യസ്ഥാനങ്ങളുമായി കാനഡ 7~ാം സ്ഥാനത്തും, 186 ലക്ഷ്യ സ്ഥാനങ്ങളുമായി അമേരിക്ക 9~ാം സ്ഥാനത്തും) ഇടംപിടിച്ചു.
യു എ ഇ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് 184 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വിസാ രഹിത യാത്ര നടത്താന്‍ സാധിക്കും. കഴിഞ്ഞ ദശകത്തില്‍ 72 ലക്ഷ്യ സ്ഥാനങ്ങള്‍ കൂടി പട്ടികയില്‍ ചേര്‍ത്തു കൊണ്ട് യുഎഇ പാസ്പോര്‍ട്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി. ആദ്യ പത്തില്‍ ഇടം നേടിയ ഏക അറബ് രാഷ്ട്രമാണ് യു എ ഇ. പട്ടികയില്‍ ഇന്ത്യ 80~ാം സ്ഥാനത്താണ്. 2015 ല്‍ യു എ ഇ പാസ്പോര്‍ട്ടിന് 32~ാം സ്ഥാനമാണുണ്ടായിരുന്നത്.

Comments: