
മഞ്ഞയും ചുവപ്പും ചേര്‍ന്ന പതാകയില്‍ വാകപ്പൂവിന് ഇരുവശങ്ങളിലുമായി രണ്ട് ആനകളെയും കാണാം. ഇത് ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായ ബഹുജന്‍ സമാജ് പാര്‍ട്ടിയുടം (ബിഎസ്പി) ഔദ്യോഗിക ചിഹ്നമായ സാമ്യമുണ്ടെന്നും അരോപണമുണ്ട്. ഉപയോഗിച്ചിരിക്കുന്ന ആന കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക ചിഹ്നവുമായി സാമ്യമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പതാകയില്‍ നിന്ന് ആനകളെ നീക്കണമെന്നും ബിഎസ്പി ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രമുഖ ബ്രാന്‍ഡായ ഫെവികോള്‍, മറ്റൊരു പൈ്ളവുഡ് കമ്പനി എന്നിവയുടെ ലോഗോയുമായി ടിവികെയുടെ ചിഹ്നത്തിനു സാമ്യമുണ്ടെന്നും പലരും പരിഹസിച്ച് രംഗത്തെത്തി. പതാകയില്‍ ഉപയോഗിച്ചിരിക്കുന്ന പുഷ്പം വാകപ്പൂവ് അല്ലെന്നും വിമര്‍ശനമുണ്ട്.
അതിനിടെ, സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ വിമര്‍ശനം ശക്തമായതോടെ വിഷയത്തില്‍ പ്രതികരണവുമായി ടിവികെ രംഗത്തെത്തി. പതാകയിലെ ചിഹ്നങ്ങള്‍ സംബന്ധിച്ച വിവാദങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടാല്‍ പ്രതികരിക്കുമെന്നും പാര്‍ട്ടിക്ക് സ്വന്തം പതാക രൂപീകല്‍പന ചെയ്യാനുള്ള അവകാശമുണ്ടെന്നും ടിവികെ വ്യക്തമാക്കി.

Comments: