Today: 27 May 2022 GMT   Tell Your Friend
Advertisements
കോവിഡ്: ഇന്ത്യയിലെ ആഡംബര ഹോട്ടല്‍ മേഖല വന്‍ പ്രതിസന്ധിയില്‍
Photo #1 - India - Finance - 9720211hotel
മുംബൈ: കോവിഡ് വ്യാപനം കാരണം ഇന്ത്യയിലെ ആഡംബര ഹോട്ടല്‍ വ്യവസായ മേഖല നേരിടുന്നത് വന്‍ പ്രതിസന്ധി. പൂര്‍വ സ്ഥിതിയിലേക്ക് മേഖല തിരിച്ചെത്തണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

ലോണുകള്‍ക്ക് മോറട്ടോറിയം വേണമെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടൂറിസം മേഖല പൂര്‍ണമായി ഇനിയും തുറന്നു കൊടുത്തിട്ടില്ലാത്ത സാഹചര്യത്തില്‍ ഹോസ്പിറ്റാലിറ്റി രംഗം പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണ് രാജ്യത്ത്.

നിലവിലുള്ള സാഹചര്യത്തില്‍ വായ്പയുടെ തവണകള്‍ മുടങ്ങുകയാണെന്ന് ഹോട്ടല്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

ഹോട്ടലുകളുമായി ബന്ധപ്പെട്ട മറ്റു സെഗ്മെന്റുകളും നിശ്ചലമായ അവസ്ഥയിലാണ്. മീറ്റിങ്ങുകള്‍, കോണ്‍ഫറന്‍സുകള്‍, റെസ്റററന്റുകള്‍, ഡെസ്ററിനേഷന്‍ വെഡ്ഡിങ്, കുടുംബ സംഗമങ്ങള്‍ തുടങ്ങിയവയൊന്നും എവിടെയും നടക്കുന്നില്ല.

1.3 ട്രില്യന്‍ രൂപയുടെ വരുമാന നഷ്ടമാണ് 2020~2021 സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലയ്ക്കുണ്ടായതെന്ന് സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

പതിനയ്യായിരത്തോളം ബ്രാന്‍ഡഡ് ഹോട്ടലുകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 20~25 ശതമാനവും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. അടച്ചുപൂട്ടാത്തവയില്‍ പോലും ഗണ്യമായ തൊഴില്‍ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നു.
- dated 09 Jul 2021


Comments:
Keywords: India - Finance - 9720211hotel India - Finance - 9720211hotel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25520226wheat
ഗോതമ്പ് കയറ്റുമതി നിരോധനം പിന്‍വലിക്കണം: ഇന്ത്യയോട് ഐഎംഎഫ് Recent or Hot News
തുടര്‍ന്നു വായിക്കുക
17520224wheat
റോക്കറ്റിലേറി ആഗോള ഗോതമ്പ് വില
തുടര്‍ന്നു വായിക്കുക
26420227adani
വാറന്‍ ബുഫറ്റിനെയും പിന്നിലാക്കി ഗൗതം അദാനി
തുടര്‍ന്നു വായിക്കുക
18420221lanka
ഇന്ത്യയുടെ ധനസഹായം തേടി ശ്രീലങ്ക
തുടര്‍ന്നു വായിക്കുക
13420222china
ഇന്ത്യയുടെ അയല്‍ക്കാരെ കടക്കെണിയില്‍ മുക്കി ചൈന
പാക്കിസ്താനും ശ്രീലങ്കയ്ക്കും പിന്ാലെ നേപ്പാളും കടക്കെണിയിലേക്ക് തുടര്‍ന്നു വായിക്കുക
16320225oil
റഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് എണ്ണ വാങ്ങുന്നതില്‍ യുഎസിന് എതിര്‍പ്പില്ല
തുടര്‍ന്നു വായിക്കുക
18220221airindia
എയര്‍ ഇന്ത്യയെ ലോകത്തെ ഏറ്റവും ആധുനികമായ എയര്‍ലൈനാക്കാന്‍ ടാറ്റാ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us