Today: 13 Aug 2020 GMT   Tell Your Friend
Advertisements
എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു
Photo #1 - India - Otta Nottathil - 29520201veerendrakumar
കോഴിക്കോട്: ഇന്ത്യന്‍ സോഷ്യലിസ്ററ് നേതാക്കളില്‍ പ്രമുഖനും എഴുത്തുകാരനും പ്രഭാഷകനും രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്രകുമാര്‍ എം.പി. അന്തരിച്ചു. കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. കോഴിക്കോട് ചാലപ്പുറത്തെ വസതിയില്‍ എത്തിച്ച ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വയനാട് കല്‍പറ്റ പുളിയാര്‍മലയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകീട്ട്.

ദീര്‍ഘകാലം ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റായിരുന്നു. രാജ്യസഭയിലും കോഴിക്കോടുനിന്ന് ലോകസഭയിലും അംഗമായിരുന്ന വീരേന്ദ്രകുമാര്‍ കേന്ദ്ര മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍ വകുപ്പിന്‍റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി. അടിയന്തരാവസ്ഥ കാലയളവില്‍ ഒളിവില്‍ പോയെങ്കിലും പിടിയിലായി ജയില്‍വാസമനുഭവിച്ചു.

1936 ജൂലായ് 22ന് വയനാട്ടിലെ കല്‍പറ്റയിലാണ് ജനനം. പ്രമുഖ സോഷ്യലിസ്ററ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ.പത്മപ്രഭാഗൗഡരും മരുദേവി അവ്വയുമാണ് മാതാപിതാക്കള്‍. വയനാട്ടില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് സാമൂതിരി കോളേജില്‍ നിന്ന് ബിരുദവും മദിരാശി വിവേകാനന്ദ കോളേജില്‍ നിന്ന് ഫിലോസഫിയില്‍ മാസ്ററര്‍ ബിരുദവും അമേരിക്കയിലെ സിന്സിനാറ്റി സര്‍വകലാശാലയില്നിന്ന് എം.ബി.എ. ബിരുദവും നേടി.

തുടര്‍ന്ന് സോഷ്യലിസ്ററ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് 1979 നവംബര്‍ 11 ന് മാതൃഭൂമി പ്രിന്റിങ് ആന്ഡ് പബ്ളിഷിങ് കമ്പനിയുടെ ചെയര്മാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്. ഹൈമവതഭൂവില്‍, അമസോണും കുറേ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും, വിചിന്തനങ്ങള്‍ സ്മരണകള്‍, ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര, ഡാന്യൂബ് സാക്ഷി, സ്മൃതിചിത്രങ്ങള്‍ ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും തിരിഞ്ഞുനോക്കുമ്പോള്‍, പ്രതിഭയുടെ വേരുകള്‍ തേടി, അധിനിവേശത്തിന്‍െറ അടിയൊഴുക്കുകള്‍, രോഷത്തിന്‍െറ വിത്തുകള്‍, രാമന്‍െറ ദുഃഖം, സമന്വയത്തിന്‍െറ വസന്തം , ബുദ്ധന്‍െറ ചിരി തുടങ്ങിയവ ഇദ്ദേഹത്തിന്‍െറ കൃതികളാണ്.

ഭാര്യ: ഉഷ വീരേന്ദ്രകുമാര്‍. മക്കള്‍: എം.വി.ശ്രേയാംസ്കുമാര്‍ എം.എല്‍.എ., ആഷ, നിഷ, ജയലക്ഷ്മി.
- dated 29 May 2020


Comments:
Keywords: India - Otta Nottathil - 29520201veerendrakumar India - Otta Nottathil - 29520201veerendrakumar,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
plane_crash_kozhikode
കോഴിക്കോട്ട് വിമാനാപകടം; 19 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
5820205rate
ഇന്ത്യയില്‍ കോവിഡ് മരണ നിരക്ക് കുറയാന്‍ കാരണം ജനിതകമായ പ്രത്യേകത
വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ മരണ നിരക്ക് കൂടാന്‍ കാരണം കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തത്
തുടര്‍ന്നു വായിക്കുക
5820204covid
കോവിഡിന്റെ ദിവസക്കണക്കില്‍ യുഎസിനെയും ബ്രസീലിനെയും മറികടന്ന് ഇന്ത്യ
തുടര്‍ന്നു വായിക്കുക
14720208nepal
അതിര്‍ത്തി പ്രദേശങ്ങള്‍ക്കു പുറമേ രാമനു മേലും അവകാശമുന്നയിച്ച് നേപ്പാള്‍
തുടര്‍ന്നു വായിക്കുക
9720209gold
നയതന്ത്ര മറവില്‍ സ്വര്‍ണക്കടത്ത്: കലങ്ങിമറിഞ്ഞ് കേരള രാഷ്ട്രീയം
തുടര്‍ന്നു വായിക്കുക
7720208prathap
ജര്‍മനിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തില്‍ ഏക യാത്രക്കാരനായി ആലപ്പുഴക്കാരന്‍
തുടര്‍ന്നു വായിക്കുക
5720202dog
നാഗാലാന്‍ഡിലെ പട്ടിയിറച്ചി നിരോധനം മൃഗ സംരക്ഷകര്‍ സ്വാഗതം ചെയ്യുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us