ദുബായില്‍ ഗതാഗത വിപ്ളവത്തി് റെയില്‍ ബസ്

News Photo 1 - India - Otta Nottathil - dubai_rail_bus
ദുബായ്: ലോകത്തെ ഏറ്റവും സ്മാര്‍ട്ട് നഗരമാകാനുള്ള പ്രയാണത്തില്‍ റെയില്‍ ബസ് എന്ന നവീന ഗതാഗത ആശയം അവതരിപ്പിച്ച് ദുബായ് ആര്‍ടിഎ. റെയില്‍ ബസില്‍ 40 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാനാകും. മദീനത്ത് ജുമൈറയില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്‍റ് ഉച്ചകോടി 2025 ല്‍ റെയില്‍ ബസിന്‍റെ മാതൃക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ബസിന്‍റെ പുറം ഭാഗത്ത് സ്വര്‍ണവും കറുപ്പും ചേര്‍ന്ന നിറമാണ് ഉള്ളത്. സീറ്റുകള്‍ക്ക് ഓറഞ്ച് നിറമാണ്. പ്രത്യേക ശേഷിയുള്ളവര്‍ക്ക് സീറ്റുകള്‍ മാറ്റിവച്ചിട്ടുണ്ട്. സീറ്റുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ക്രീനുകള്‍ അടുത്ത സ്റേറാപ്പുകള്‍, കാലാവസ്ഥ, സമയം എന്നിവ ഉള്‍പ്പെടെ യാത്രയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കും. യാത്രക്കാരുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ ബസിന്‍റെ ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്.

ദുബായ് കൂടുതല്‍ സ്മാര്‍ട്ടാകുന്നു: ഇനി വരുന്നത് റെയില്‍ ബസ്
പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനം ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണ്. എലിവേറ്റഡ് ട്രാക്കുകളിലാണ് റെയില്‍ ബസ് സഞ്ചരിക്കുന്നത്. മണിക്കൂറില്‍ 100 ??കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ബസിന് 2.9 മീറ്റര്‍ ഉയരവും 11.5 മീറ്റര്‍ നീളവും ഉണ്ടാകും,

തടസങ്ങളില്ലാത്ത യാത്ര ഉറപ്പാക്കാന്‍ റെയില്‍ ബസ് മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായി സംയോജിപ്പിക്കും. യുഎഇ നെറ്റ് സീറോ 2050 നയം , ദുബായുടെ സീറോ~എമിഷന്‍ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് നയം 2050, ദുബായ് സെല്‍ഫ് ൈ്രഡവിംഗ് ട്രാന്‍സ്പോര്‍ട്ട് നയം എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന ദേശീയ നയ സമീപനങ്ങള്‍ക്ക് അനുയോജ്യമാണ് 'സ്വയം പ്രവര്‍ത്തിക്കുന്ന' റെയില്‍ ബസ്. 3ഡി പ്രിന്‍റഡ് ഘടന ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ പരിസ്ഥിതി ആഘാതം കുറവായിരിക്കും.
- dated 14 Feb 2025

Comments:

Keywords: India - Otta Nottathil - dubai_rail_bus India - Otta Nottathil - dubai_rail_bus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.