Today: 11 Jul 2020 GMT   Tell Your Friend
Advertisements
ഡല്‍ഹിയെ നയിച്ചത് ക്രിസ്തുവിന്റെ പാതയില്‍ ; അരവിന്ദ് കേജ്രിവാള്‍
Photo #1 - India - Otta Nottathil - kejriwal_wins_delhi_election
ന്യൂഡല്‍ഹി: ഇന്‍ഡ്യാ മഹാരാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണം നടത്തിയത് ക്രിസ്തു കാണിച്ചുതന്ന മാതൃകയിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഡല്‍ഹി നിയമസഭാ സ്പീക്കര്‍ റാം നിവാസ് ഗോയല്‍ ഒരുക്കിയ ക്രിസ്മസ് പുതുവത്സര വിരുന്നു സല്‍ക്കാരത്തിനിടയിലാണ് ഭാരതത്തില്‍ ഏറ്റവും ജനസമ്മതിയുള്ള കേജ്രിവാള്‍ ഇങ്ങനൊയൊരു പരാമര്‍ശം നടത്തിയത്. പാവങ്ങളെയും ആലംബഹീനരെയും തന്റെ ജീവിതത്തിലൂടെ ശുശ്രൂഷിച്ച യേശുവിനെ പോലെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന മോഹല്ല ക്ളിനിക്കുകള്‍ സര്‍ക്കാര്‍ ആരംഭിച്ചുവെന്നും പാവങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷമയാണ് യേശു പഠിപ്പിച്ച ഏറ്റവും മഹത്തായ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, മെത്തഡിസ്ററ് ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ്പ് സുബോധ് മൊണ്ടല്‍, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ഡല്‍ഹി രൂപത പ്രതിനിധി വാരിസ് കെ മാസിഹ്, ഡല്‍ഹി അസംബ്ളി ഡെപ്യൂട്ടി സ്പീക്കര്‍ രാഖി ബിര്‍ളയും വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ ഭാഗഭാക്കായി. മുന്‍പ് മദര്‍ തെരേസക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും അനുയായികളും രംഗത്ത് വന്നപ്പോള്‍ ശക്തമായ ഭാഷയില്‍ മറുപടി കൊടുത്തയാളാണ് അരവിന്ദ് കേജ്രിവാള്‍.
- dated 11 Feb 2020


Comments:
Keywords: India - Otta Nottathil - kejriwal_wins_delhi_election India - Otta Nottathil - kejriwal_wins_delhi_election,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
9720209gold
നയതന്ത്ര മറവില്‍ സ്വര്‍ണക്കടത്ത്: കലങ്ങിമറിഞ്ഞ് കേരള രാഷ്ട്രീയം Recent or Hot News
തുടര്‍ന്നു വായിക്കുക
7720208prathap
ജര്‍മനിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തില്‍ ഏക യാത്രക്കാരനായി ആലപ്പുഴക്കാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
5720202dog
നാഗാലാന്‍ഡിലെ പട്ടിയിറച്ചി നിരോധനം മൃഗ സംരക്ഷകര്‍ സ്വാഗതം ചെയ്യുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
pappukutty_bhagavathar_dead
സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
fr_g_ettupara_punnathura
പുന്നത്തുറ ഇടവക വികാരി ഫാ.ജോര്‍ജ്ജ് എട്ടുപറയിലിന്റെ മൃതദേഹം കിണറ്റില്‍
തുടര്‍ന്നു വായിക്കുക
t_k_varghese_gaetunkal
ടി.കെ. വര്‍ഗീസ് ഗേറ്റുങ്കല്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
social_infection_corona
ഇന്ത്യയില്‍ പലയിടത്തും സമൂഹവ്യാപനം ഉണ്ടെന്ന് വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us