ഉച്ചയ്ക്ക് നെടുമ്പാശേരിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിസിതാര വിമാനത്തിനും ഭീഷണിയുണ്ടായി. വിമാനം ഡല്‍ഹിയില്‍ ഇടങ്ങിയതിനു ശേഷമാണ് സന്ദേശം ലഭിച്ചത്.
അതേസമയം, വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണി സന്ദേശങ്ങളെത്തുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം കേന്ദ്രം തേടിയിട്ടുണ്ട്. വിദേശത്ത് നിന്നും ഫോണ്‍ കോളുകളെത്തുന്നതോടെയാണ് നീക്കം. ഞായറാഴ്ച കോഴിക്കോട് ദമാം ഉള്‍പ്പെടെ അന്‍പത് വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഒക്ടോബര്‍ പതിനാല് മുതല്‍ ആകെ 350 നടുത്ത് വിമാനങ്ങള്‍ക്കാണ് രാജ്യത്ത് ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തില്‍ ഇതുവരെ 2 പേരെ അറസ്ററ് ചെയ്തിട്ടുണ്ട്.

Comments: