റീ~ബില്‍ഡ് വയനാട്: നോര്‍ക്ക റൂട്ട്സ് സ്വരൂപിച്ച 28 ലക്ഷം (28,72,757) രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി

News Photo 1 - India - Otta Nottathil - wayanad_finace_help_norka_cm_kerala
തിരുവനന്തപുരം: റീ~ബില്‍ഡ് വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നോര്‍ക്കാ റൂട്ട്സ് ആദ്യഘട്ടത്തില്‍ സ്വരൂപിച്ച 28 ലക്ഷം (28,72,757) രൂപയുടെ ചെക്കുകള്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകിയും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കൊളശ്ശേരിയും ചേര്‍ന്നാണ് ചെക്കുകള്‍ കൈമാറിയത്.

നോര്‍ക്ക റൂട്ട്സിന്റെയും ജീവനക്കാരുടെ വിഹിതവും ചേര്‍ത്ത് സ്വരൂപിച്ച 25 ലക്ഷം രൂപ, നോര്‍ക്കാ റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ രണ്ടു മാസത്തെ പെന്‍ഷന്‍ തുകയായ 50,000 രൂപ, ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ഒരു ലക്ഷം രൂപ, ബംഗലൂരിലെ പ്രവാസികളായ മനോജ്.കെ.വിശ്വനാഥന്റെയും കുടുംബത്തിന്റെയും 1,17,257 രൂപ, അന്തോണി സ്വാമിയുടേയും കുടുംബത്തിന്റെയും 1,05,500 രൂപ ഉള്‍പ്പെടെയുളള ചെക്കുകളാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

വയനാടിനു കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് https://donation.cmdrf.kerala.gov.in/ എന്ന വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് സംഭാവനകള്‍ നല്‍കാവുന്നതാണ്.
- dated 15 Aug 2024

Comments:

Keywords: India - Otta Nottathil - wayanad_finace_help_norka_cm_kerala India - Otta Nottathil - wayanad_finace_help_norka_cm_kerala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഇന്‍ഡ്യ ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സി. അന്തരിച്ചു
ഇന്‍ഡ്യ തൊടുപുഴയുടെ നിയുക്ത എംഎല്‍എ അപു ജോസഫുമായി അഭിമുഖം
ഇന്‍ഡ്യ ഒസിഐ ചട്ടങ്ങളില്‍ വന്‍ മാറ്റം ; പാസ്പോര്‍ട്ട് പുതുക്കിയാല്‍ 3 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം
ഇന്‍ഡ്യ മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്‍സര്‍ അതിജീവിതന്‍; മയോ ക്ളിനിക്കിലെ ചികിത്സ അര്‍ബുദത്തിനെന്ന് വെളിപ്പെടുത്തല്‍
ഇന്‍ഡ്യ എയര്‍ ഇന്ത്യയില്‍ കര്‍ശന ഫിറ്റ്നസ് നിയമം : ഭാരം കൂടിയാല്‍ ശമ്പളം കട്ടും പുറത്താക്കലും
ഇന്‍ഡ്യ മുന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ ഇന്‍ഡ്യയിലെത്തി
ഇന്‍ഡ്യ വേള്‍ഡ് മലയാളി കൗണ്‍സില്‍ "ആര്‍ദ്രം 2026' ബുധനാഴ്ച