Today: 20 Sep 2019 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡില്‍ തോക്ക് വില്‍പ്പനയ്ക്ക് നിയന്ത്രണം
Photo #1 - Newzeland - Otta Nottathil - 22320196nzgun

വെലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിച്ചു. ൈ്രകസ്റ്റ് ചര്‍ച്ച് മസ്ജിദുകളിലെ ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്‍പനയാണ് അടിയന്തരമായി നിരോധിച്ചതെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു. ൈ്രകസ്റ്റ് ചര്‍ച്ചിലെ രക്തച്ചൊരിച്ചില്‍ ആവര്‍ത്തിക്കാതിരിക്കാനാണിതെന്നും അവര്‍ പറഞ്ഞു.

ഏപ്രില്‍ 11നാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുക. നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് വന്‍തോതില്‍ തോക്കുകള്‍ വില്‍പന നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. നിരോധനം നിലവില്‍വന്നാല്‍ പുതിയതായി തോക്കുകള്‍ വാങ്ങുന്നതിന് പ്രത്യേക അനുമതി ആവശ്യമായിവരും. അധികം വൈകാതെ ജനങ്ങളുടെ കൈവശമുള്ള തോക്കുകള്‍ക്കും നിരോധനം ബാധകമാക്കുമെന്നും ജസീന്ത ഓര്‍മപ്പെടുത്തി.

തോക്കുകളുടെ വില്‍പന നിരോധിച്ചതു കൂടാതെ, നിലവില്‍ ജനങ്ങള്‍ക്കിടയിലുള്ള തോക്കുകള്‍ തിരികെ വാങ്ങുന്നതിന് പ്രത്യേക പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തോക്കുകള്‍ കൈവശമുള്ളവര്‍ തിരികെ നല്‍കുമ്പോള്‍ സര്‍ക്കാര്‍ പണം നല്‍കും. തോക്കുകള്‍ കൈവശം വെക്കാനുള്ള സമയപരിധി അവസാനിച്ചതിനു ശേഷവും അവ മടക്കിനല്‍കിയില്ലെങ്കില്‍ പിഴയും തടവും അടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടിവരും. തോക്കുവ്യാപാരികള്‍ നിയമം അനുസരിക്കണമെന്നും രാജ്യത്തിന്‍െറ സുരക്ഷ താല്‍പര്യം മുന്‍നിര്‍ത്തിയാണിതെന്നും ജസീന്ത കൂട്ടിച്ചേര്‍ത്തു.
- dated 22 Mar 2019


Comments:
Keywords: Newzeland - Otta Nottathil - 22320196nzgun Newzeland - Otta Nottathil - 22320196nzgun,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19820196penguin
മനുഷ്യനോളം വലുപ്പമുള്ള പെന്‍ഗ്വിന്‍ ഫോസിലുകള്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
28720198christchurch
ന്യൂസിലാന്‍ഡ് ഭീകരാക്രമണം: ഇരകളുടെ ബന്ധിക്കളെ സൗദി ഹജ്ജിനു ക്ഷണിച്ചു
തുടര്‍ന്നു വായിക്കുക
15620199tarrant
ന്യൂസിലന്‍ഡ് ഭീകരാക്രമണം: പ്രതി കുറ്റം നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
4520197jacinta
കുട്ടിയൊന്നായപ്പോള്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വിവാഹിതയാകുന്നു
തുടര്‍ന്നു വായിക്കുക
283201910jacinda
ന്യൂസീലാന്‍ഡ് പ്രധാനമന്ത്രിക്ക് വധഭീഷണി
തുടര്‍ന്നു വായിക്കുക
26320195jacinda
ക്റൈസ്ററ് ചര്‍ച്ച് ഭീകരാക്രമണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
25320198nz
ന്യൂസിലന്‍ഡ് ഭീകരാക്രമണം: ഇരകള്‍ക്ക് 74 ലക്ഷം ഡോളര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us